
രാമനാട്ടുകര∙ പ്രണയം നടിച്ച് പതിനാറുകാരിയെ കാറിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. നഗരത്തിൽ ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന പെൺകുട്ടിയെ കാറിൽ മലപ്പുറത്ത് എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.
സംഭവത്തിനു ശേഷം ഫോൺ ഓഫ് ചെയ്തു മുങ്ങിയ ഒന്നാം പ്രതിയായ യുവാവിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
കാറിൽ ഒപ്പമുണ്ടായിരുന്ന ഇയാളുടെ സുഹൃത്താണ് പൊലീസ് കസ്റ്റഡിലുള്ളത്. യുവാവുമായി എട്ടു മാസത്തെ പരിചയമുള്ള പെൺകുട്ടിയെ 19ന് വൈകിട്ടാണ് ജോലി സ്ഥലത്ത് നിന്നു കൂട്ടിക്കൊണ്ടുപോയത്.
ഒരു ദിവസം മലപ്പുറത്ത് താമസിച്ചതായും ഒന്നിച്ച് മദ്യം കഴിച്ചതായും പെൺകുട്ടി പൊലീസിനു മൊഴി നൽകി.
രാത്രി ഭക്ഷണം കഴിക്കാൻ പോയ സമയത്ത് യുവാവും പെൺകുട്ടിയും തമ്മിൽ കാറിൽ വച്ചു വാക്കുതർക്കമുണ്ടായി. ഇതോടെ 20ന് രാവിലെ പെൺകുട്ടിയെ രാമനാട്ടുകരയിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഇറക്കിവിട്ടു.
പെൺകുട്ടി വിവരം അറിയിച്ചതോടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് മാറ്റി.
ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡും ഫറോക്ക് പൊലീസുമാണ് അന്വേഷണം നടത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]