
എടക്കാട് ∙ നടാലിൽനിന്ന് എടക്കാട് ഭാഗത്തേക്കുള്ള പഴയ ദേശീയപാത പുതിയ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അടയ്ക്കാനെത്തിയ കരാർ കമ്പനി ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട വിഷയമായതിനാൽ റോഡ് അടയ്ക്കാൻ പാടില്ലെന്ന് നാട്ടുകാർ വാദിച്ചു. കണ്ണൂരിൽനിന്ന് തോട്ടട
വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകൾ നടാൽ റെയിൽവേ ഗേറ്റ് കടന്ന ഉടൻ പഴയ ദേശീയപാതയിലൂടെ എടക്കാട് ഭാഗത്തേക്ക് ഓടി പെട്രോൾ പമ്പിന് സമീപത്തു നിന്നാണ് താൽക്കാലികമായി പുതിയ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്.ദേശീയപാതയുടെ അവസാനഘട്ട പ്രവൃത്തികൾ നടത്താൻ പഴയ ദേശീയപാതയിൽനിന്ന് പുതിയ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗം അടയ്ക്കേണ്ടതുണ്ട്.
പഴയ ദേശീയപാത അടച്ചാൽ പകരം പോകാൻ നിർദേശിച്ച ചാല ബൈപാസ് വഴി പോകാനാകില്ലെന്നും ഓട്ടം നിർത്തിവയ്ക്കുമെന്നും സ്വകാര്യ ബസ് ഉടമസ്ഥ സംഘവും ജീവനക്കാരും പറഞ്ഞു. ഒരു കെഎസ്ആർടിസി സർവീസ് പോലും ഇല്ലാത്ത റൂട്ടിൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയാൽ ഉണ്ടാകുന്ന യാത്രാ ക്ലേശം ഭയന്നാണ് ജനം പുതിയ ദേശീയപാത അടയ്ക്കുന്നതിനെ എതിർക്കുന്നത്.
നടാലിൽ ബസുകളടക്കമുള്ള വലിയ വാഹനങ്ങൾക്ക് തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ അടിപ്പാത നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ദേശീയപാതാ അതോറിറ്റി ഒരു നിർദേശവും ചെവിക്കൊണ്ടില്ല.നടാലിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ദേശീയപാതാ അതോറിറ്റി തള്ളിയതിനെത്തുടർന്ന് കർമസമിതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അടിപ്പാതയുടെ ആവശ്യം മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിച്ച മറുപടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]