
പാലക്കാട് ∙ ട്രാഫിക് നിയമങ്ങൾ ബോധവൽക്കരിക്കുന്ന പൊലീസ് തന്നെ നിയമം ലംഘിച്ചാൽ എന്തു ചെയ്യും ?. സാറേ, ഇതു കാൽനട
യാത്രക്കാർക്കു റോഡ് കുറുകെക്കടക്കാനുള്ള സീബ്രാലൈനാണേ… ഇതിനു മുകളിൽ ബാരിക്കേഡ് വച്ചാൽ ഞങ്ങളെന്തു ചെയ്യും എന്നു ജനങ്ങൾ പൊലീസിനോട് ചോദിക്കേണ്ട അവസ്ഥയാണ്. സിവിൽ സ്റ്റേഷനു മുന്നിലെ റോഡിലുള്ള സീബ്രാലൈനിലാണ് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് നിരയായി ബാരിക്കേഡുകൾ വച്ചിരിക്കുന്നത്.
ഭരണ സിരാകേന്ദ്രത്തിനു മുന്നിലുള്ള ട്രാഫിക് ‘പരിഷ്കാരം’ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടില്ല.
സിവിൽ സ്റ്റേഷനു മുന്നിലൂടെ ദിനംപ്രതി ഒട്ടേറെ ആളുകൾ കാൽനടയായി യാത്ര ചെയ്യാറുണ്ട്. വയോധികർ ഉൾപ്പെടെ എത്തുന്ന പ്രദേശത്ത് റോഡ് കുറുകെക്കടക്കാനുള്ള സീബ്രാലൈനിൽ ബാരിക്കേഡ് വച്ചത് ആളുകൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. സീബ്രാലൈനിനു മുകളിൽ വച്ചിരിക്കുന്ന ബാരിക്കേഡുകൾ ഉടൻ മാറ്റിസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]