
നെയ്യാറ്റിൻകര ∙ തിരുപുറം പഞ്ചായത്തിലെ പത്തനാവിളയിൽ ഇട റോഡ് കയ്യേറി, ഹരിത കർമ സേന മാലിന്യ സംഭരണ കേന്ദ്രം (മിനി എംസിഎഫ്) സ്ഥാപിച്ചതു കാരണം ലോറി കയറിയിരുന്നിടത്ത് ഇപ്പോൾ ഓട്ടോറിക്ഷ പോലും കയറുന്നില്ല.
ഈ പ്രദേശത്തു താമസിക്കുന്ന രോഗികൾ ഉൾപ്പെടെ ദുരിതത്തിൽ. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും പരിഹാരമായില്ലെന്നും ആക്ഷേപം. പത്തനാവിള കനാലിന്റെ കരയ്ക്കു സമീപത്തെ ഇട
റോഡിലാണ് ഹരിത കർമ സേന മാലിന്യ താൽക്കാലിക സംഭരണ കേന്ദ്രം സ്ഥാപിച്ചത്. ഈ കേന്ദ്രത്തിന് 48 ചതുരശ്ര അടി വിസ്തീർണമുണ്ട്. റോഡിന്റെ പകുതിയും കഴിഞ്ഞു തള്ളി നിൽക്കുന്നതിനാൽ ഇപ്പോൾ ഓട്ടോറിക്ഷ പോലും വരാത്ത സ്ഥിതിയാണ്.
നേരത്തെ ലോറി കയറിയിരുന്ന സ്ഥലമാണിത്. കഴിഞ്ഞ അഞ്ചര മാസമായി ഇതാണ് സ്ഥിതി.
പഞ്ചായത്തിൽ പരാതി ഉന്നയിച്ചപ്പോൾ, ‘നിങ്ങൾക്ക് കാർ ഇല്ലല്ലോ, പിന്നെ എന്തിനാണ് കാർ പോകുന്ന വഴി’ എന്നായിരുന്നത്രേ അവിടെയുള്ള ഒരു താമസക്കാരനോടു പഞ്ചായത്ത് അംഗത്തിന്റെ മറുപടി.
പിന്നീട് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ പോയി. നിരാശയായിരുന്നു ഫലം.
ചീഫ് സെക്രട്ടറിക്കും കലക്ടർക്കും നൽകി. അപ്പോഴും പ്രതികരണമുണ്ടായില്ല.
തുടർന്ന് തദ്ദേശ മന്ത്രി, ആർഡിഒ, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയ ഇടങ്ങളിലും നിവേദനം നൽകി. പക്ഷേ, ഒരിടത്തും നിന്നു നീതി ലഭിച്ചില്ലെന്ന് പരാതിക്കാർ പറയുന്നു.അതേസമയം ഇതു പൊതുവഴി അല്ലെന്നും പുറമ്പോക്ക് ഭൂമിയെന്നാണു കരുതുന്നതെന്നും പഞ്ചായത്ത് അധികൃതർ പ്രതികരിച്ചു.
പരാതി നൽകി തളർന്നെന്ന് നാട്ടുകാർ
കസേരയിൽ ഇരുത്തി ചുമന്നാണ് തന്നെ റോഡിൽ എത്തിക്കുന്നതെന്നാണ് കെട്ടിട
നിർമാണത്തിനിടെ അപകടത്തിൽപ്പെട്ട് കിടക്കയിലായ നിർമാണ തൊഴിലാളി പത്തനാവിള കിണറു വെട്ടിയ വീട്ടിൽ യേശുദാസ് (രാജു) പറയുന്നത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ തന്റെ കഴുത്തിനാണു പരുക്കേറ്റത്.
2 വർഷത്തോളമായി ചികിത്സയിലാണ്. ഇതിൽ ഒരു വർഷത്തോളം കിടപ്പു തന്നെയായിരുന്നു. വീടിന്റെ മുറ്റം വരെ ഓട്ടോറിക്ഷ വരുമായിരുന്നു. എന്നാൽ ഹരിത കർമ സേന മാലിന്യ സംഭരണ കേന്ദ്രം (മിനി എംസിഎഫ്) സ്ഥാപിച്ചതോടെ അതിനു കഴിയാതെയായി.
ഇതു കാരണമാണ് കസേരയിൽ ഇരുത്തി ചുമക്കേണ്ടി വരുന്നത്. പഞ്ചായത്ത് മുതൽ മുഖ്യമന്ത്രിക്കു വരെയും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയെന്നും യേശുദാസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]