
അസംഘടിത തൊഴിലാളി ക്ഷേമനിധി അദാലത്ത് :
ചെങ്ങന്നൂർ ∙ അസംഘടിത തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളിൽ കുടിശികയുള്ളവർക്ക് പലിശരഹിതമായി അംശദായം അടക്കാനുള്ള സമയപരിധി മൂന്ന് മാസത്തേക്കുകൂടി നീട്ടി. അതിന്റെ ഭാഗമായി നാളെ രാവിലെ 10നു റെയിൽവേ സ്റ്റേഷനു സമീപം ബിഎംഎസ് മേഖല ഓഫിസിൽ കുടിശിക അദാലത്ത് നടത്തുന്നു.
അസംഘടിത ക്ഷേമനിധി ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള അവസാന തീയതി 31വരെയാണ്. ഇനിയും ഓൺലൈൻ വിവരങ്ങൾ നൽകാത്ത അംഗങ്ങൾ ക്ഷേമനിധി ഐഡി കാർഡും ബുക്കുമായി എത്തണം.
9446166130.
സ്പോട്ട് അലോട്മെന്റ്
കായംകുളം ∙ മുതുകുളം ബുദ്ധ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബിഎഡ് (ഇഡബ്ല്യുഎസ് കാറ്റഗറി) ഒഴിവുള്ള സീറ്റിലേക്ക് 25ന് സ്പോട്ട് അലോട്മെന്റ് നടത്തും. 9387092376
സ്പോട്ട് അഡ്മിഷൻ
അമ്പലപ്പുഴ ∙ പുറക്കാട് ഗവ.
ഐടിഐയിൽ ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ ട്രേഡിലേക്ക് സ്പോട്ട് അഡ്മിഷൻ 25 മുതൽ 29 വരെ നടക്കും ഫോൺ: 0477 2298118, 79079 88374.
കെയർ ടേക്കറുടെ ഒഴിവ്
ആലപ്പുഴ ∙ നഗരസഭയുടെ ശാന്തി മന്ദിരത്തിൽ കെയർ ടേക്കറുടെ ഒഴിവിലേക്ക് 27ന് രാവിലെ 10ന് നഗരസഭാ ഓഫിസിൽ അഭിമുഖം നടത്തും. നഗരസഭാ നിവാസി ആയിരിക്കണം.
വയോജന പരിചരണ മേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയം വേണം.
മെഡിക്കൽ ക്യാംപ്
ആലപ്പുഴ ∙ ചേന്നങ്കരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി യുവജന പ്രസ്ഥാനം പരുമല ആശുപത്രിയുമായി ചേർന്നു 24ന് രാവിലെ 10 മുതൽ ചേന്നങ്കരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ആശുപത്രിയിലെ ന്യൂറോളജി, കാർഡിയോളജി, പീഡിയാട്രിക്, ജനറൽ മെഡിസിൻ വിഭാഗങ്ങളുടെ സേവനം ലഭിക്കും.
ക്യാംപിൽ നിന്നു റഫർ ചെയ്തു വരുന്ന രോഗികൾക്കു പിന്നീട് ആശുപത്രിയിൽ സേവനം നൽകുമെന്നു വികാരി ഫാ.കുര്യാക്കോസ് കുര്യൻ അറിയിച്ചു. റജിസ്ട്രേഷന് 7356063814, 7736578792.
വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ വള്ളാപ്പാടി, കൈതത്തിൽ, തലവടി എന്നിവിടങ്ങളിൽ ഇന്ന് പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. ആലപ്പുഴ∙ കെഎസ്ഇബി ആലപ്പുഴ നോർത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള തോപ്പുവെളി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി വിതരണം മുടങ്ങും
അമ്പലപ്പുഴ ∙ കട്ടക്കുഴി, കൃഷി ഭവൻ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ പറവൂർ,റെനോൾട്ട്, റിലയൻസ്,ഏവീസ്, ഐഎംഎസ്, ബൊണാൻസ,നെക്സ,ചൂളപ്പറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]