
കുമരകം ∙ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി ഓണം സ്പെഷൽ ആയി ഗ്രാമീണജീവിതാനുഭവ പാക്കേജുകൾ. ജില്ലയിലെ ഗ്രാമീണജീവിതത്തിന്റെ സൗന്ദര്യവും പാരമ്പര്യവും നേരിട്ട് അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഓണത്തോട് അനുബന്ധിച്ച് പ്രത്യേക പാക്കേജുകൾ അവതരിപ്പിക്കുന്നത്.
25 മുതൽ സെപ്റ്റംബർ 10 വരെയാണു പാക്കേജ്. എല്ലാ പാക്കേജുകളിലും പരമ്പരാഗത കേരള ഓണസദ്യ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ കുമരകം കോഓർഡിനേറ്റർ വി.എസ്.
ഭഗത് സിങ് പറഞ്ഞു.
പോകുന്ന സ്ഥലങ്ങൾ
ഈ പാക്കേജുകൾ വഴി സന്ദർശകർക്ക് കുമരകം, വൈക്കം, എഴുമാന്തുരുത്ത് എന്നിവിടങ്ങളിലെ ഗ്രാമീണജീവിതം കാണാനും അനുഭവിക്കാനും പങ്കെടുക്കാനുമുളള അവസരം ലഭിക്കും.
ഗ്രാമീണ കാഴ്ചകൾ
കയർ നിർമാണം, തെങ്ങുകയറ്റം, ഓലമെടയൽ, തിരുവാതിരക്കളി, മീൻപിടിത്തം, ശിക്കാര ബോട്ടിൽ യാത്ര, കയാക്കിങ്, തുടങ്ങി ഒട്ടേറെ അനുഭവങ്ങൾ സന്ദർശകരെ കാത്തിരിക്കുന്നു.
വീടുകളിൽ ഓണസദ്യ
ഉത്തരവാദിത്ത ടൂറിസം നാടൻ ഭക്ഷണശാല യൂണിറ്റുകൾ വീടുകളിലെ ഗ്രാമീണാന്തരീക്ഷത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ നൽകും.
വള്ളംകളിയും കാണാം
30ന് ആലപ്പുഴ പുന്നമടയിൽ നടക്കുന്ന നെഹ്റു ട്രോഫി മത്സര വള്ളംകളി കാണാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക പാക്കേജ് തയാറാക്കിയിട്ടുണ്ട്. ജില്ലയിൽ നിന്ന് 3 ചുണ്ടൻ വള്ളങ്ങളാണു മത്സരത്തിൽ പങ്കെടുക്കുന്നത്.
ബുക്കിങ്ങിന് വിളിക്കാം
പാക്കേജിന്റെ തുകയ്ക്കും മറ്റ് വിവരങ്ങൾ അറിയാനും ഉത്തരവാദിത്ത ടൂറിസം മിഷൻ ഫോൺ: 9633992977
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]