കൊടകര∙ വെള്ളിക്കുളങ്ങര വനത്തിൽ നിന്ന് ചന്ദനം മോഷ്ടിക്കുന്നതിനിടെ ഒരാൾ വനംവകുപ്പിന്റെ പിടിയിലായി. കൂടെയുണ്ടായിരുന്ന മറ്റു 2 പേർ രക്ഷപ്പെട്ടു.
ആറോളം ചന്ദന മോഷണ കേസുകളിലെ പ്രതിയായ കൊടുങ്ങ മഞ്ഞപ്പിള്ളി വിഷ്ണു (28) ആണു പിടിയിലായത്. പതിനേഴോളം ചന്ദനക്കേസുകളിലെ പ്രതിയായ വെള്ളിക്കുളങ്ങര സ്വദേശി വീരപ്പൻ ജോയ് എന്നറിയപ്പെടുന്ന പുതുശേരി ജോയ്, സമാനമായ 14 കേസുകളിൽ ഉൾപ്പെട്ട
എറണാകുളം ഗോതുരുത്ത് സ്വദേശി വാടപ്പുറത്ത് മനു എന്നിവരാണ് രക്ഷപ്പെട്ടത്. ഇഞ്ചക്കുണ്ട് വനമേഖലയിൽ ചന്ദനം മുറിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വനപാലകർ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
റേഞ്ച് ഓഫിസർ കെ.എസ്.
ഷിനോജ്, ഡപ്യൂട്ടി റേഞ്ചർ പി.എ. അനൂപ്, ബിഎഫ്ഒമാരായ എം.എ.
രാകേഷ്, കെ.എസ്.ദീപു, എം.സി.ഷനിത, കെ.ജെ. ജിൻഷ, ഡ്രൈവർ ടി.കെ.അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]