
കോഴിക്കോട്∙ ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്കായി ‘സുഭദ്രം’ ഭവന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സാമൂഹികനീതി വകുപ്പിന്റെ ‘വർണപ്പകിട്ട്’ സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭവന നിർമാണത്തിന് 6 ലക്ഷം രൂപയും ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഗ്യാപ് ഫണ്ടായി 2 ലക്ഷം രൂപയും നൽകും. സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് അംഗീകൃത ധനകാര്യ സ്ഥാപനത്തിൽനിന്ന് 15 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുമെന്നും പലിശവിഹിതം സർക്കാർ അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായിരുന്നു.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, നടിയും എഴുത്തുകാരിയുമായ എ.രേവതി, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ നേഹ ചെമ്പകശ്ശേരി, അർജുൻ ഗീത, ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് കമ്മിറ്റി അംഗങ്ങളായ സിസിലി ജോർജ്, നഗ്മ സുസ്മി, സാമൂഹികനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്.നായർ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ് വ്യക്തികൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി നൽകി.
പി.ടി.ലിബിൻ നാഥ് (അക്കാദമികം), ഷിയ (കായികം), നവമി.എസ്.ദാസ് (സംരംഭകത്വം), തൻവി സുരേഷ് (നൃത്തം) എന്നിവർക്ക് പുരസ്കാരം നൽകി. സാമൂഹിക സംഘടനാ വിഭാഗത്തിൽ സഹയാത്രിക തൃശൂർ, മികച്ച തദ്ദേശ സ്ഥാപനം വിഭാഗത്തിൽ കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.വിജയൻ, ഷോർട്ട് ഫിലിം മത്സരത്തിൽ ഹർഷ പി.ഹർഷ്, അഖിൽ ശിശുപാൽ, റോസ്ന ജോഷി, സംവിധായകൻ പി.അഭിജിത്ത്, അഭിഭാഷക പത്മ ലക്ഷ്മി എന്നിവർക്കും പുരസ്കാരം നൽകി.
‘അവബോധമില്ലായ്മ പരിഹരിക്കണം’
കോഴിക്കോട്∙ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കിടയിൽ തന്നെ ട്രാൻസ് വിഭാഗം ആളുകളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെകുറിച്ച് അവബോധമില്ലായ്മയുണ്ടെന്നും ഇതു പരിഹരിക്കാനാവശ്യമായ പരിശീലനം നൽകണമെന്നും ട്രാൻസ്ജെൻഡർ ദേശീയ സെമിനാർ.
വർണപ്പകിട്ട് സംസ്ഥാന ട്രാൻസ് കലോത്സവത്തിന്റെ ഭാഗമായാണ് ‘എംപവറിങ് ട്രാൻസ്ജൻഡർ കമ്യൂണിറ്റി: ബ്രേക്കിങ് ബാരിയേഴ്സ്, ബിൽഡിങ് ഫ്യൂച്ചേഴ്സ്’ സെമിനാർ നടത്തിയത്.
മന്ത്രി ആർ.ബിന്ദു സെമിനാർ ഉദ്ഘാടനം ചെയ്തു. സാമൂഹികനീതി വകുപ്പ് ഡയറക്ടർ അരുൺ എസ്.നായർ അധ്യക്ഷനായിരുന്നു.
അഡീഷനൽ ഡയറക്ടർ എസ്. ജലജ, സ്റ്റേറ്റ് ട്രാൻസ്ജൻഡർ കോ ഓർഡിനേറ്റർ ശ്യാമ എസ്.പ്രഭ എന്നിവർ പ്രസംഗിച്ചു. ഡോ.
എൻ.ജൻസി, വിജയരാജമല്ലിക, അഭിഭാഷക പത്മലക്ഷ്മി, ഡോ.കെ. ജിതേഷ്, സഞ്ജയ് ശർമ, ഡോ.
എൻ ലക്ഷ്മി, ഡോ. സി.എ.സ്മിത, ഡോ.
എൽ.രാമകൃഷ്ണൻ, ഡോ. അനുരാധ കൃഷ്ണൻ, പി.കെ.പ്രിജിത്, റിതിഷ, അർജുൻ ഗീത, ഡോ.
രേഷ്മ ഭരദ്വാജ്, സദ്ദാം ഹൻജബാം, ഡോ.പി.എം. ആരതി, കോയെൽ ഘോഷ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
മഴവില്ലഴക് വിരിച്ച് വിളംബരം ജാഥ
നഗരത്തിൽ മഴവില്ലഴകു വിരിയിച്ച്, ‘നമ്മളിൽ ഞങ്ങളുണ്ട്’ എന്ന പ്രഖ്യാപനവുമായി വർണപ്പകിട്ട് 2025 ട്രാൻസ്ജെൻഡർ സംസ്ഥാന കലോത്സവം വിളംബര ജാഥ.
മന്ത്രി ആർ.ബിന്ദു ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.ഒപ്പന, കേരള നടനം വേഷങ്ങളും ചെണ്ട മേളവുമടക്കം ആഘോഷത്തോടെയാണ് ഘോഷയാത്ര ഒരുക്കിയത്.
ബലൂണുകളും കൊടികളുമുയർത്തി ആടിയും പാടിയും ട്രാൻസ് വ്യക്തികളും സുഹൃത്തുക്കളും അണിനിരന്നു. താമരശ്ശേരി ലിസാ കോളജ് എൻഎസ്എസ് വിദ്യാർഥികൾ നിശ്ചലദൃശ്യമൊരുക്കി.
മലബാർ കൾചറൽ ഫോറം, സഹോദരി എന്നിവയിലെ അംഗങ്ങളാണ് നൃത്ത വേഷങ്ങളിൽ അണിനിരന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]