
കൊല്ലം∙ ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡും കോസ്റ്റൽ പൊലീസും ചേർന്ന് തീരപ്രദേശങ്ങളിലും ബോട്ടുകളിലും പരിശോധനകൾ നടത്തി. പരിശോധനയുടെ ഭാഗമായി കേസെടുത്തു.കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി.ശ്രീകുമാർ, നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഗോപി, കോസ്റ്റൽ പൊലീസ് എസ്ഐമാരായ സുനിൽകുമാർ, റോയി ഏബ്രഹാം, എഎസ്ഐ നവാസ്, സിപിഒ വിവേക്, ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ സിപിഒ റോബിൻ, കോസ്റ്റൽ വാർഡൻമാരായ ശ്യാം, രഞ്ജിത്ത് എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ മനു.കെ.
മണി, സുനിൽ ജോസ്, സിവിൽ എക്സൈസ് ഓഫിസർ ലാൽ, വനിത സിവിൽ എക്സൈസ് ഓഫിസർ വർഷ വിവേക് എന്നിവരാണ് പരിശോധന നടത്തിയത്. തീരപ്രദേശങ്ങളിലും നീണ്ടകര, ശക്തികുളങ്ങര പോർട്ടുകളിലും ഗ്രേസ്, സ്വർഗീയ രാഖി, സ്റ്റാലിൻ, ചാപ്ര, എബിൻ ആൻഡ് എമിൽ, രാജാറാണി എന്നീ മത്സ്യബന്ധന ബോട്ടുകളിലാണ് പരിശോധന നടത്തിയത്.
പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി
കരുനാഗപ്പള്ളി ∙ പൊതുവിപണി നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും കലക്ടർ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.
വിലവിവരം പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തു. അംഗീകാരം ഇല്ലാത്ത ത്രാസ് ഉപയോഗിച്ചതിനു പിഴ ഈടാക്കുകയും ത്രാസ് പിടിച്ചെടുക്കുകയും ചെയ്തു.
തുടർന്നും പരിശോധന ഉണ്ടാകും. പലവ്യഞ്ജനം, പച്ചക്കറി, പഴം വ്യാപാരികൾ വിലവിവരം പ്രദർശിപ്പിക്കണമെന്നും ഭക്ഷ്യ സുരക്ഷ നിയമങ്ങൾ പാലിക്കണമെന്നും , അമിത വില ഈടാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ പി.സി.അനിൽകുമാർ, ഡപ്യൂട്ടി തഹസിൽദാർ സാദത്ത്, ഭക്ഷ്യ സുരക്ഷ ഓഫിസർ സീന, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അൻസീന, റേഷനിങ് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]