
മുക്കം∙ വീണുകിട്ടിയ സ്വർണാഭരണം ഉടമസ്ഥർക്ക് തിരിച്ചു നൽകി ഓടമണ്ണിൽ ചോയിമാന്റെ നന്മ മാതൃക. നടത്തത്തിനിടയിലാണ് സ്വർണാഭരണം കളഞ്ഞു കിട്ടിയത്.
അഗസ്ത്യൻമൂഴിയിലെ സന്നദ്ധ പ്രവർത്തകൻ നീലാംബരി ഫ്ലവേഴ്സ് ഉടമ റനീഷ് നീലാംബരിയോട് ഇക്കാര്യം പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ ആഭരണം കളഞ്ഞു കിട്ടിയ വിവരം പ്രചരിപ്പിക്കുകയും ചെയ്തു. പന്നിക്കോട് സ്വദേശികൾ ആഭരണത്തിനായി എത്തി.
റനീഷ് ചോയിമാനെ വീട്ടിൽ നിന്നു കടയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ഉടമസ്ഥർക്ക് ആഭരണം തിരിച്ചു നൽകി. കളഞ്ഞു കിട്ടിയ 5,000 രൂപ ഉടമസ്ഥരെ കണ്ടെത്തി തിരിച്ചു നൽകി നേരത്തെയും ചോയിമാൻ മാതൃകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]