
പരിയാരം (തോട്ടയ്ക്കാട്) ∙ ‘ റേഷൻ കടയിലെ ഗോതമ്പ് പാറ്റിപ്പെറുക്കിയപ്പോൾ മിച്ചം വന്നത് റോഡരികിൽ കൊണ്ടിട്ടു. മഴ കഴിഞ്ഞപ്പോൾ അവയെല്ലാം കിളിർത്തു.
പിന്നൊന്നും നോക്കിയില്ല പരിപാലിച്ചു. ഇപ്പോൾ അതെല്ലാം കതിരണിഞ്ഞു. ’ വാകത്താനം പഞ്ചായത്തിലെ തോട്ടയ്ക്കാടിന്റെ അതിർത്തി പ്രദേശമായ പരിയാരത്തെ 84–ാം റേഷൻകട
ഉടമ പരിയാരം പാലക്കുളത്ത് സോമശേഖരൻ നായർ പറഞ്ഞതിങ്ങനെ.
3 മാസം മുൻപാണ് മിച്ചം വന്ന ഗോതമ്പ് കടയുടെ എതിർവശത്തെ വഴിയോരത്ത് കൊണ്ടിട്ടത്. ഇരുപതിൽ അധികം ഗോതമ്പ് ചെടികൾ ഒരുമിച്ച് വളർന്നതോടെ പരിപാലനം തുടങ്ങി.
മഴയില്ലാത്ത സമയത്ത് വെള്ളം നനച്ചു കൊടുക്കുകയും അത്യാവശ്യം ജൈവ വളം നൽകുകയും ചെയ്തു. ഗോതമ്പ് ചെടി നാലടിയിലധികം വളർന്നു പൊങ്ങി.
കഴിഞ്ഞ ദിവസം ചെടികൾ കതിരണിഞ്ഞതോടെ ആവേശത്തിലാണ് സോമശേഖരൻ നായർ. ഒരു തവണ ലോറിക്കാരൻ പാർക്ക് ചെയ്യാനായി റോഡരികിലേക്ക് ഒതുക്കാൻ തുടങ്ങിയപ്പോൾ ഓടിച്ചെന്ന് ചെടികളെ രക്ഷപ്പെടുത്തി.
കണ്ണിലെ കൃഷ്ണമണി പോലെയാണ് ഇവയെ കാക്കുന്നതെന്നു സോമശേഖരൻ നായർ പറയുമ്പോൾ കണ്ണിൽ തെളിയുന്നത് സംതൃപ്തിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]