
മെഡിക്കൽ ക്യാംപ് നടത്തി
കൊല്ലങ്കോട് ∙ മർച്ചന്റ് അസോസിയേഷന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ, നേത്ര പരിശോധന ക്യാംപ് കൊല്ലങ്കോട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.വിനയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി.അവിനാഷ് അധ്യക്ഷനായി.
സീറ്റ് ഒഴിവ്
ആലത്തൂർ∙ ശ്രീനാരായണ കോളജിൽ 2025–26 അധ്യയന വർഷത്തേക്ക് സ്പോർട്സ് ക്വോട്ടയിൽ സീറ്റ് ഒഴിവുണ്ട്.
യോഗ്യരായ വിദ്യാർഥികൾ 25 നു മുൻപ് അപേക്ഷ നൽകണം. അപേക്ഷ ഫോം, മാനദണ്ഡങ്ങൾ എന്നിവ കോളജ് ഓഫിസിൽ ലഭിക്കും.
∙ നെന്മാറ എൻഎസ്എസ് കോളജിൽ ബിരുദ, പി.ജി കോഴ്സുകളിൽ നായർ വിഭാഗം സംവരണ സീറ്റിൽ ഏതാനും ഒഴിവുണ്ട്. താൽപര്യമുള്ളവർ 25ന് ഉച്ചയ്ക്ക് 2ന് മുൻപ് കോളജിലെത്തണം.
സ്പോട് അഡ്മിഷനുള്ള അപേക്ഷ ഇന്ന്
മണ്ണാർക്കാട് ∙ നെല്ലിപ്പുഴ നജാത്ത് കോളജിലെ കോഴ്സുകളിലേക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റ് പ്രകാരം ഒഴിവുള്ള ഓപ്പൺ മെറിറ്റ് സീറ്റുകളിലേക്കും ഒഴിവുള്ള മറ്റു സംവരണ സീറ്റുകളിലേക്കും സ്പോട് അഡ്മിഷനുള്ള അപേക്ഷ ഇന്ന് 11.30 മണിവരെ സ്വീകരിക്കും.
വിദ്യാർഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാപ് റജിസ്ട്രേഷൻ ഫോം, മറ്റു സർട്ടിഫിക്കറ്റുകളുമായി കോളജ് ഓഫിസിൽ അപേക്ഷ നൽകണം. 9744439818, 9447942455.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]