വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ കാഞ്ഞിരത്തിങ്കൽ, ബിഎഡ് കോളജ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ക്ഷീരകർഷകർക്ക് പരിശീലനം
അടൂർ ∙ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് സുരക്ഷിതമായ പാലുൽപാദനം എന്ന വിഷയത്തിൽ കർഷകർക്കുള്ള പരിശീലനം 26നും 27നും നടക്കും. 9496332048, 04734 299869.
അധ്യാപക ഒഴിവ്
അങ്ങാടിക്കൽ വടക്ക് ∙ ഗവ.എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 29ന് 2ന് നടക്കും.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
റഗുലർ സ്പോട് അഡ്മിഷൻ
വെണ്ണിക്കുളം ∙ എംവിജിഎം ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ, സിവിൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് 25 മുതൽ 27 വരെ റഗുലർ സ്പോട് അഡ്മിഷൻ നടക്കും. റഗുലർ റാങ്ക് പട്ടികയിലുള്ളവർ ഓൺലൈനായോ നേരിട്ടോ അപേക്ഷിക്കാം.
റജിസ്ട്രേഷൻ രാവിലെ 9 മുതൽ 10.30 വരെ. ഫീസ് ആനുകൂല്യത്തിന് അർഹരായവർ 1000 രൂപയും മറ്റുള്ളവർ 4215 രൂപയും അടയ്ക്കണം.
വെബ്സൈറ്റ്: www.polyadmission.org. ഫോൺ: 0469–2650228.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]