ചെർപ്പുളശ്ശേരി ∙ മുണ്ടൂർ–തൂത സംസ്ഥാന പാതയിലെ കുളക്കാട്, തിരുവാഴിയോട് എന്നീ സെന്ററുകളിൽ ബസ് കാത്തിരിപ്പുകേന്ദ്രമില്ലാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലയുന്നു. ചെർപ്പുളശ്ശേരി ഭാഗത്തേക്ക് പോകുന്നവർക്ക് കുളക്കാട് സെന്ററിൽ ബസ് കാത്തിരിപ്പുകേന്ദ്രമുണ്ടെങ്കിലും ഇവിടെ നിന്നു പാലക്കാട്, മണ്ണാർക്കാട് ഭാഗത്തേക്കു പോകുന്നവർക്കു കാത്തിരിപ്പു കേന്ദ്രമില്ല.
ഇതു കാരണം വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ മഴയും വെയിലുമേറ്റ് റോഡരികിലാണ് കാത്തുനിൽക്കുന്നത്. വെള്ളിനേഴി, തച്ചനാട്ടുകര എന്നീ പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാർ പാലക്കാട്, ചെർപ്പുളശ്ശേരി, മണ്ണാർക്കാട് ഭാഗങ്ങളിലേക്ക് പോകാനായി ആശ്രയിക്കുന്ന പ്രധാന സ്റ്റോപ് ആണ് കുളക്കാട് സെന്റർ.
തിരുവാഴിയോട് സെന്ററിൽ പാലക്കാട്, ശ്രീകൃഷ്ണപുരം, മണ്ണാർക്കാട് ഭാഗത്തേക്കു പോകുന്നവർക്കു ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാതെ ബുദ്ധിമുട്ട് നേരിടുകയാണ്.
ഇവിടെ നേരത്തെയുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുമാറ്റിയതാണ്. ഇതിനു പകരമായി ഇവിടെ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം ഇതുവരെയും നിർമിച്ചിട്ടില്ല.
ഇതു കാരണം റോഡരികിൽ മഴയും വെയിലും കൊണ്ടാണ് യാത്രക്കാർ ഇവിടെയും ബസ് കാത്തുനിൽക്കുന്നത്. അതേ സമയം, ഇവിടെയും ചെർപ്പുളശ്ശേരി ഭാഗത്തേക്കു പോകുന്നവർക്കായി ബസ് കാത്തിരിപ്പുകേന്ദ്രമുണ്ട്.
ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കണമെന്ന് കോൺഗ്രസ് വെള്ളിനേഴി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് പി.എം.രാജൻ അധ്യക്ഷനായി.
ഡിസിസി ജനറൽ സെക്രട്ടറി ഒ.വിജയകുമാർ, ഡിസിസി അംഗം പി.സ്വാമിനാഥൻ, ഒ.എസ്.ശ്രീധരൻ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ സി.ടി.ചന്ദ്രശേഖരൻ, കെ.ജയനാരായണൻ, ബി.കെ.മണികണ്ഠൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സി.രവിശങ്കരൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]