
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നയാള്‍ വധശ്രമ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിലാണ് പിസിസി നിര്‍ബന്ധമാക്കിയത്.
ഗുരുവായൂര്‍ ദേവസ്വത്തില്‍ 500 ഓളം സ്ഥിര ജീവനക്കാരും ആയിരത്തോളം താല്‍ക്കാലിക ജീവനക്കാരും ഉണ്ട്. ഇവര്‍ക്കു പുറമേ പാരമ്പര്യ അവകാശികളുടെ സഹായികളായി നൂറോളം പേരും ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നുണ്ട്.
ഒരു വര്‍ഷമായി ക്ഷേത്രത്തില്‍ തിരിവിശേഷം സഹായിയായിരുന്നയാളാണ് പര്‍ളി പത്തിരിപ്പാലയില്‍ വച്ച് പോലീസ് പിടിയിലായത്. എന്നാല്‍ ഇയാളെ കുറിച്ച് ദേവസ്വത്തിന് യാതൊരു വിവരവും ഇല്ലായിരുന്നു.
ഈ സാഹചര്യത്തിലാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലി എടുക്കുന്ന മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ദേവസ്വം ശേഖരിക്കുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട
പ്രവര്‍ത്തി ചെയ്യുന്ന മുഴുവന്‍ പേരും സെപ്റ്റംബര്‍ 9 നുള്ളില്‍ ആധാര്‍, ഫോട്ടോ, പി.സി.സി എന്നിവ സെപ്റ്റംബര്‍ 9 നുള്ളില്‍ സമര്‍പ്പിക്കണമെന്ന് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ സര്‍ക്കുലറിലൂടെ അറിയിച്ചു. എന്നാല്‍ ഇതേ സമയം, സുരക്ഷയുടെ ഭാഗമായി ക്ഷേത്ര പരിസരത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലുള്ളവരും പി.സി.സി.
സമര്‍പ്പിക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]