
റാന്നി ∙ റെസ്റ്റ് ഹൗസിനായി പുതിയ മന്ദിരം നിർമിക്കാനുള്ള പദ്ധതി കടലാസിൽ ഒതുങ്ങി. വിഐപികൾക്ക് ഇപ്പോഴും ആതിഥ്യം അരുളുന്നത് മുക്കാൽ നൂറ്റാണ്ടു മുൻപു നിർമിച്ച കെട്ടിടം.റാന്നി പൊലീസ് സ്റ്റേഷനു മുകളിലായി പിഡബ്ല്യുഡിയുടെ സ്ഥലത്താണ് റെസ്റ്റ് ഹൗസ്.
1948 ഡിസംബർ 2ന് ആണ് ഇരുമുറികളും വരാന്തയുമുള്ള കെട്ടിടം സഞ്ചാരികൾക്കായി തുറന്നു നൽകിയത്. ഓടിട്ട
വിശാലമായ മുറികളോടു കൂടിയ കെട്ടിടമാണിത്. പഴമയുടെ തനിമ ചോരാതെ ഇന്നും കെട്ടിടം പിഡബ്ല്യുഡി സംരക്ഷിക്കുന്നുണ്ട്.
5 വർഷം മുൻപ് തറയിൽ ടൈൽ പാകിയിരുന്നു.
കൂടാതെ മച്ചും പുനരുദ്ധരിച്ചു.ശുചിമുറികളിൽ അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിരുന്നു.പി.ജെ.ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ പഴയ കെട്ടിടത്തിനു പിന്നിലായി ഇരുനിലയിൽ പുതിയ കെട്ടിടം പണിതിരുന്നു. പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയതു പണിയാനായിരുന്നു പിഡബ്ല്യുഡി കെട്ടിട
വിഭാഗം പദ്ധതി തയാറാക്കിയത്. എംഎൽഎയായിരുന്ന രാജു ഏബ്രഹാം ഇതിനെ എതിർത്തിരുന്നു.
ഇതുമൂലം പഴയ കെട്ടിടം ഇന്നും രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നു. പുതിയ കെട്ടിടത്തിലും സ്ഥല സൗകര്യം പരിമിതിയാണ്.
ഇത് ഉൾക്കൊണ്ടാണ് 6 വർഷം മുൻപ് പുതിയതു നിർമിക്കാൻ രൂപരേഖ തയാറാക്കിയത്.
സന്ദർശകർക്കു വിശ്രമിക്കാൻ പിഡബ്ല്യുഡി നിരത്തു വിഭാഗം ഓഫിസിനോടു ചേർന്ന സ്ഥലത്ത് ഇരിപ്പിടങ്ങളും കുട്ടികൾക്കായി പാർക്കും ക്രമീകരിക്കാൻ ലക്ഷ്യമിട്ടിരുന്നു. സർക്കാർ ഫണ്ട് അനുവദിക്കാത്തതു മൂലം ഇതു യാഥാർഥ്യമായില്ല.
സ്ഥലം കാടു പിടിച്ചു കിടക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]