
കായംകുളം ∙ കെപി റോഡിൽ ഫോട്ടോ ലിങ്ക് എന്ന സ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ക്യാമറയും അനുബന്ധ സാധനങ്ങളും കവർന്നു. ക്യാമറയും ലെൻസും ഉപകരണങ്ങളും വിൽക്കുന്ന സ്ഥാപനത്തിൽ നടന്ന മോഷണത്തിൽ 10 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സ്ഥാപനത്തിന്റെ പിന്നിലെ ഭിത്തി തുരന്നാണു മോഷ്ടാവ് അകത്തു കയറിയത്.
ജീവനക്കാർ ഇന്നലെ രാവിലെ എത്തി കട തുറന്നപ്പോഴാണു മോഷണ വിവരം അറിയുന്നത്.
കടയിലെ സിസിടിവി പരിശോധിച്ചെങ്കിലും മോഷ്ടാവ് അകത്ത് കയറിയ ഉടനെ ഇൻവർട്ടർ ഓഫ് ചെയ്തതോടെ നിരീക്ഷണ ക്യാമറ ഓഫായി. അതിനാൽ കൂടുതൽ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചില്ല.
ഫൊറൻസിക് സംഘം പരിശോധന നടത്തി.
∙ കായംകുളം പൊലീസ് സ്റ്റേഷന് 50 മീറ്റർ അകലെയുള്ള സ്ഥാപനത്തിൽ മോഷണം നടന്നത് വ്യാപാരികളെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് ഭാരവാഹികളായ സിനിൽ സബാദ്, പി. സോമരാജൻ, എം.ജോസഫ്, എ.എം.ഷെരീഫ് എന്നിവർ പറഞ്ഞു.
ഓണക്കാലത്ത് നടക്കുന്ന മോഷണം തടയുന്നതിനായി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]