
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയുടെ റജിസ്ട്രേഷൻ പൂർത്തിയായപ്പോൾ മത്സരവള്ളങ്ങളുടെ എണ്ണത്തിൽ കുറവ്. വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങളാണ് റജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ വർഷം 74 വള്ളങ്ങളും 2023ൽ 79 വള്ളങ്ങളും റജിസ്റ്റർ ചെയ്തിരുന്നു. ചുണ്ടൻ വള്ളങ്ങളുടെ എണ്ണം മുൻ വർഷങ്ങളെക്കാൾ വർധിച്ചിട്ടുണ്ട്.
21 ചുണ്ടൻവള്ളങ്ങളാണു റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ഇത് 19 ആയിരുന്നു.
വനിതകൾ തുഴയുന്ന തെക്കനോടി തറ, തെക്കനോടി കെട്ട് വിഭാഗത്തിൽ ഓരോ വള്ളങ്ങൾ മാത്രമാണ് റജിസ്റ്റർ ചെയ്തത്.
വിവിധ വിഭാഗങ്ങളിൽ റജിസ്റ്റർ ചെയ്ത വള്ളങ്ങൾ:
ചുണ്ടൻ – 21
ചുരുളൻ- 03
ഇരുട്ടുകുത്തി എ- 05
ഇരുട്ടുകുത്തി ബി- 18
ഇരുട്ടുകുത്തി സി- 14
വെപ്പ് എ- 5, വെപ്പ് ബി- 03
തെക്കനോടി തറ- 01
തെക്കനോടി കെട്ട്- 01
റജിസ്റ്റർ ചെയ്ത ചുണ്ടൻ വള്ളങ്ങൾ (ക്ലബ്ബിന്റെ പേര് ബ്രാക്കറ്റിൽ)
1. വീയപുരം ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ് കൈനകരി)
2.
പായിപ്പാടൻ ചുണ്ടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്) 3. ചെറുതന ചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്) 4.
ആലപ്പാടൻ ചുണ്ടൻ (വെള്ളൂർ ബോട്ട് ക്ലബ്, മേവെള്ളൂർ) 5. കാരിച്ചാൽ ചുണ്ടൻ (കെസിബിസി) 6.
മേൽപാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) 7. സെന്റ് ജോർജ് (ഗാഗുൽത്താ ബോട്ട് ക്ലബ്) 8.
കരുവാറ്റ (ബിബിഎം ബോട്ട് ക്ലബ്, വൈശ്യംഭാഗം) 9. വെള്ളംകുളങ്ങര (സെന്റ് ജോസഫ് ബോട്ട് ക്ലബ്, കായൽപുറം) 10.
ജവാഹർ തായങ്കരി (ഫ്രണ്ട്സ് ബോട്ട് ക്ലബ്) 11. നടുഭാഗം (പുന്നമട
ബോട്ട് ക്ലബ്) 12. തലവടി ചുണ്ടൻ (യുബിസി കൈനകരി) 13.
ചമ്പക്കുളം ചുണ്ടൻ (ചങ്ങനാശേരി ബോട്ട് ക്ലബ്) 14. കരുവാറ്റ ശ്രീ വിനായകൻ (മങ്കൊമ്പ് ബോട്ട് ക്ലബ്) 15.
നടുവിലേ പറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്) 16. പായിപ്പാടൻ 2 (പായിപ്പാടൻ ബോട്ട് ക്ലബ്) 17.
ആനാരി (കൈനകരി ടൗൺ ബോട്ട് ക്ലബ്) 18. ആയാപറമ്പ് പാണ്ടി (കെസിബിസി –ബി ടീം) 19.
സെന്റ് പയസ് ടെൻത് (സെന്റ് പയസ് ടെൻത്) 20. നിരണം (നിരണം ബോട്ട് ക്ലബ്) 21.
ആയാപറമ്പ് വലിയ ദിവാൻജി (നിരണം ചുണ്ടൻ ഫാൻസ് അസോസിയേഷൻ ബോട്ട് ക്ലബ്)
ക്യാപ്റ്റൻസ് ക്ലിനിക്കും ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പും ഇന്ന്
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായുള്ള ക്യാപ്റ്റൻസ് ക്ലിനിക് ഇന്നു രാവിലെ 9ന് വൈഎംസിഎ ഹാളിൽ നടക്കും. കലക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും.
ക്ലിനിക്കിൽ പങ്കെടുക്കാത്തവരുടെ ബോണസിൽ 50 ശതമാനം കുറവുവരുത്തുമെന്ന് സംഘാടകർ അറിയിച്ചു. ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്നിന് വൈഎംസിഎ ഹാളിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]