
കൊടുങ്ങല്ലൂർ ∙ എടവിലങ്ങ് സ്വദേശിയിൽ നിന്നു 32,51,999 രൂപ ഓൺലൈൻ ഷെയർ ട്രേഡിങ് വഴി തട്ടിച്ചെടുത്ത കേസിൽ കൊല്ലം അഞ്ചാംലുമൂട് പ്രാക്കുളം സ്വദേശി രോഹിണി നിവാസ് ശ്രീകുമാറിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിയെടുത്ത പണത്തിൽ നിന്ന് 5 ലക്ഷം രൂപ ശ്രീകുമാർ കമ്മിഷൻ വാങ്ങിയെന്നു വ്യക്തമായതോടെ ആണ് കേസിൽ ശ്രീകുമാറിനെ പ്രതി ചേർത്തത്. പണം അയച്ചതിന്റെയും ലാഭത്തിന്റെയും വിവരങ്ങൾ വ്യാജ ആപ്പിലൂടെ പരാതിക്കാരന് ലഭിക്കുന്നുണ്ടായിരുന്നു.ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം രൂപ അക്കൗണ്ടിൽ ഉള്ളതായി മെസേജ് ലഭിക്കുകയും ചെയ്തു.
ഇതനുസരിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പലവിധ കാരണങ്ങളാൾ പിൻവലിക്കാനായില്ല.
ഇതോടെയാണ് പണം നിക്ഷേപിച്ചത് വ്യാജ സ്ഥാപനത്തിലാണെന്ന് മനസിലാക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ ഉൾപ്പെട്ട പണമിടപാടുകൾ നടത്തിയതിനു 34 പരാതികൾ ഉള്ളതായി പൊലീസ് പറഞ്ഞു. ജില്ലാ റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ബി.കെ.അരുൺ, എസ്ഐമാരായ കെ.ജി.സജിൽ, പി.എഫ്.തോമസ്, ടി.ജി.സാബു, സിപിഒമാരായ ധനേഷ്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]