
പത്തനംതിട്ട ∙ കോളജ് യൂണിയൻ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ കെഎസ്യു പ്രവർത്തകർക്കൊപ്പം നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ എസ്എഫ്ഐ ആക്രമണത്തിൽ കാതോലിക്കേറ്റ് കോളജ് യൂണിയൻ ചെയർപഴ്സന് മൂക്കിനു പരുക്കേറ്റു.
കോളജ് യൂണിയൻ ചെയർപഴ്സനായി തിരഞ്ഞെടുക്കപ്പെട്ട ബിസിഎ മൂന്നാം വർഷ വിദ്യാർഥിനി ചെങ്ങന്നൂർ വെൺമണി സ്വദേശിനി ആഷ്മി മോഹൻ പത്തനംതിട്ട
മുത്തൂറ്റ് ആശുപത്രിയിൽ ചികിത്സ തേടി. ആഷ്മിയുടെ മൂക്കിനു 2 തുന്നിക്കെട്ടലുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സഹപാഠികളായ പുരുഷ എസ്എഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിനു നേതൃത്വം നൽകിയതെന്നും ഇവരെ കണ്ടാൽ തിരിച്ചറിയാമെന്നും കാതോലിക്കേറ്റ് കോളജിലെ കെഎസ്യു പ്രവർത്തകർ പറഞ്ഞു.
ആഷ്മിയിൽനിന്നു മൊഴിയെടുത്ത പൊലീസ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് അറിയിച്ചു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയിൽനിന്നു കെഎസ്യു കോളജ് യൂണിയൻ പിടിച്ചെടുത്തിരുന്നു.
യൂണിയനിലെ 14 സീറ്റിൽ 11ലും കെഎസ്യുവാണു ജയിച്ചത്. ഇതിനു പിന്നാലെ ‘എസ്എഫ്ഐ തോറ്റു, വേറെ ഒന്നും സംഭവിച്ചില്ല’ എന്ന ബാനറുമായി കോളജ് കവാടത്തിൽനിന്നു ഗാന്ധി സ്ക്വയറിലേക്ക് കെഎസ്യു പ്രവർത്തകർ നടത്തിയ പ്രകടനമാണു സംഘർഷത്തിൽ കലാശിച്ചത്.
കോളജ് കവാടത്തിൽവച്ചുതന്നെ എസ്എഫ്ഐക്കാരായ സഹപാഠികൾ വെല്ലുവിളിച്ചിരുന്നെന്നു കെഎസ്യു പ്രവർത്തകർ പറഞ്ഞു.
കെഎസ്യു പ്രകടനം ഗാന്ധി സ്ക്വയറിൽ എത്തിയതോടെ അവിടെ സംഘടിച്ച എസ്എഫ്ഐ പ്രവർത്തകർ ഇവരുമായി വാക്കേറ്റത്തിലായി. തുടർന്ന് ഉന്തും തള്ളുമുണ്ടായി.
ഇരു വിഭാഗത്തെയും പൊലീസ് പിടിച്ചുമാറ്റിയതിനു പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ യൂണിയൻ ഭാരവാഹികൾക്കും കെഎസ്യു പ്രവർത്തകർക്കും നേരെ കുപ്പികളും മാരകായുധങ്ങളും വലിച്ചെറിയുകയായിരുന്നു.
സ്റ്റീൽ ഉപകരണം കൊണ്ടുള്ള ഏറിലാണു മൂക്കിനു പരുക്കേറ്റതെന്ന് ആഷ്മി പറഞ്ഞു. ആഷ്മിക്കു പുറമേ പത്തോളം കെഎസ്യു പ്രവർത്തകർക്കും നിസ്സാര പരുക്കേറ്റു.
തുടർന്ന് നഗരത്തിൽ സംഘടിച്ച കെഎസ്യു– എസ്എഫ്ഐ പ്രവർത്തകർ 2 തവണ പരസ്പരം ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശി പ്രവർത്തകരെ ഓടിച്ചതോടെയാണു 2 മണിക്കൂർ നീണ്ട
സംഘർഷത്തിന് അയവു വന്നത്. എന്നാൽ കെഎസ്യു പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ നഗരത്തിൽ അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് എസ്എഫ് ഐ പ്രവർത്തകർ പറഞ്ഞു.
ജില്ലയിൽ മേൽക്കോയ്മ നിലനിർത്തി എസ്എഫ്ഐ; കാതോലിക്കേറ്റിൽ കെഎസ്യു
പത്തനംതിട്ട∙ എംജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മേൽക്കൈ നിലനിർത്തി എസ്എഫ്ഐ.
ഇരുപതിൽ 19 കോളജിലും എസ്എഫ്ഐ വിജയം നേടി. കോന്നി എൻഎസ്എസ് കോളജ് എബിവിപിയിൽനിന്ന് എസ്എഫ്ഐ പിടിച്ചെടുത്തു. കാതോലിക്കറ്റ് കോളജ് എസ്എഫ്ഐയിൽനിന്നു കെഎസ്യു പിടിച്ചെടുത്തു.
ചുട്ടിപ്പാറ സ്റ്റാസിൽ ചെയർപഴ്സൻ അടക്കം 3 സീറ്റിൽ കെഎസ്യു വിജയിച്ചു. മൗണ്ട് സിയോൻ ലോ കോളജ്, പരുമല ഡിബി പമ്പ കോളജ്, കോന്നി കിഴക്കുപുറം എസ്എൻഡിപി യോഗം കോളജ്, തുരുത്തിക്കാട് ബിഎഎം കോളജ്, കോന്നി വിഎൻഎസ് കോളജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചിരുന്നു.
ഇൗ കോളജുകൾ കൂടാതെയുള്ള 16 ഇടങ്ങളിലായിരുന്നു വ്യാഴാഴ്ച തിരഞ്ഞെടുപ്പ്.
പത്തനംതിട്ട ചുട്ടിപ്പാറ സ്റ്റാസ്, ഇലന്തൂർ ഗവ.
കോളജ്, കോന്നി എസ്എഎസ് എസ്എൻഡിപി കോളേജ്, കോന്നി സെന്റ് തോമസ് കോളജ്, കോന്നി മുസല്യാർ കോളജ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ്, തിരുവല്ല മാർത്തോമ്മാ കോളജ്, റാന്നി സെന്റ് തോമസ് കോളജ്, ഇലന്തൂർ ബിഎഡ് കോളജ്, അയിരൂർ ഐഎച്ച്ആർഡി, തണ്ണിത്തോട് ഐഎച്ച്ആർഡി, ഇടമുറി സെന്റ് തോമസ് കോളജ്, ഇലന്തൂർ എബിആർ കോളജ് എന്നിവിടങ്ങളിലാണ് എസ്എഫ്ഐ യൂണിയൻ വിജയം നേടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]