കാസർകോട് ∙ ദേശീയപാത നിർമാണം പൂർത്തിയായ ഭാഗത്തെ സർവീസ് റോഡുകളിൽ ഇരുഭാഗത്തേക്കും ഗതാഗതം അനുവദനീയമെന്നു ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുമ്പോഴും വീതിക്കുറവ് സംബന്ധിച്ച് ആശങ്ക. 6.25 മീറ്റർ മുതൽ 6.45 മീറ്റർ വരെ മാത്രമാണ് ദേശീയപാത സർവീസ് റോഡുകൾക്കു മിക്കയിടത്തെയും വീതി. ഇവിടെ ഇരുദിശകളിലേക്കും ഗതാഗതം അനുവദിക്കുന്നതോടെ റോഡുകളുടെ വീതി ഒരു വശത്തേക്ക് ഏകദേശം 3 മീറ്ററായി ചുരുങ്ങും.
സ്ഥലം ഏറ്റെടുത്തതിലെ പ്രശ്നങ്ങൾ കാരണം ഇതിനെക്കാൾ വീതികുറഞ്ഞ സർവീസ് റോഡുകളുമുണ്ട്. കാസർകോട് ജില്ലയിലെ ഒന്നാം റീച്ചിലെ 39 മീറ്ററിൽ 500 മീറ്ററിലേറെ ഇങ്ങനെ വീതികുറഞ്ഞ സർവീസ് റോഡുകളാണ്.
നിർമാണം ഏറെക്കുറെ പൂർത്തിയായ കാസർകോട് തലപ്പാടി– ചെങ്കള ഒന്നാം റീച്ചിൽ സർവീസ് റോഡ് രണ്ടായി തിരിച്ചു ലൈൻ മാർക്കിങ് തുടങ്ങി. ദേശീയപാതയ്ക്കു വേണ്ട വീതി 60 മീറ്ററാണെന്നും കേരളത്തിൽ മാത്രം 45 മീറ്റർ വീതിയിലാണു നിർമാണമെന്നും ഭൂമി ലഭ്യമാകുന്നതിലുണ്ടായ ബുദ്ധിമുട്ടാണു സർവീസ് റോഡിനു വീതി കുറയാൻ കാരണമെന്നുമാണു വിവരാവകാശം വഴി ലഭിച്ച മറുപടി.
കാസർകോട്ടെ ഡോ. കെ.എം.വെങ്കട്ടഗിരിയാണു വിവരാവകാശ അപേക്ഷ നൽകിയത്.
തിരക്കേറിയ ടൗണുകളിൽ സർവീസ് റോഡുകളിലെ വീതിക്കുറവ് പ്രതിസന്ധിയാകും.
ഈ റോഡുകളിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ സഞ്ചരിച്ചാൽ വലിയ ഗതാഗതക്കുരുക്കാവും ഫലം. അതേസമയം, പ്രാദേശികമായി ജില്ലാ ഭരണകൂടത്തിനു നിശ്ചിത സ്ഥലങ്ങളിലെ സർവീസ് റോഡുകൾ വൺവേ ആയോ ടു വേ ആയോ ഉപയോഗപ്പെടുത്താമെന്ന് അധികൃതർ പറയുന്നു. ഇതിന്റെ നിയമസാധ്യതയും മറ്റും സംസ്ഥാനതലത്തിൽ സർക്കാർ പരിശോധിക്കേണ്ടി വരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]