
ഒറ്റപ്പാലം∙ വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെയും പിതൃസഹോദരന്റെയും വീടുകൾക്കും വാഹനത്തിനും നേരെ ആക്രമണം. അനങ്ങനടി പാവുക്കോണത്താണു സംഭവം.
കേസിൽ ആറ്റാശ്ശേരി പടിഞ്ഞാറേക്കര വീട്ടിൽ മുഹമ്മദ് ഫാസിൽ (20), വീരമംഗലം ചക്കാലക്കുന്നത്ത് മുഹമ്മദ് സാദിഖ് (20), തൃക്കടീരി കോടിയിൽ മുഹമ്മദ് ഫവാസ് (21) എന്നിവർ അറസ്റ്റിലായി. ഫാസിലിനു പെൺകുട്ടിയെ വിവാഹം ചെയ്തു നൽകാൻ കുടുംബം വിസമ്മതിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ആയുധങ്ങളുമായെത്തിയ സംഘം ജനൽ ചില്ലുകൾ തകർത്തെന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നുമാണു പരാതി. മുറ്റത്തു നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിലെ ചില്ലും തകർത്തു.
പെൺകുട്ടിയുടെ പിതൃസഹോദരന്റെ പരാതിയിലാണു കേസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]