
അടൂർ ∙ ക്രമസമാധാന പ്രശ്നമുണ്ടാകുന്ന സാഹചര്യങ്ങളിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള നടപടികൾ പ്രദർശിപ്പിച്ച് പൊലീസ് മോക് ഡ്രിൽ. രണ്ടു ദിവസമായി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി അടൂർ കെഎപി മൂന്നാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിലാണ് മോക്ഡ്രിൽ നടത്തിയത്.
എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ അനുമതിയോടെയുള്ള ഓരോ പൊലീസ് നടപടികളുടെയും പ്രദർശനമാണ് നടന്നത്. പൊലീസ്, ആരോഗ്യം, ഫയർഫോഴ്സ് വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ നടത്തിയ പരിപാടി ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് ഉദ്ഘാടനം ചെയ്തു.
ഡിഎച്ച്ക്യൂ ക്യാംപ് അസിസ്റ്റന്റ് കമാൻഡാന്റിന്റെ ചുമതലയുള്ള ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പി ബി. അനിൽ നേതൃത്വം നൽകി.
ഹെൽമറ്റ്, ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചു. കല്ലും കമ്പും മറ്റുമായി പൊലീസ് സംഘത്തെ നേരിടാൻ തയാറായി പൊലീസുകാർ തന്നെ ജനക്കൂട്ടമായി അണിനിരന്നു.
കണ്ണീർ ഷെല്ലുകൾ പ്രയോഗിക്കുന്ന രീതിയായിരുന്നു കാട്ടിയത്.പിന്നീട് ലാത്തി ചാർജു ചെയ്യുന്ന രീതിയും വെടിവയ്ക്കുന്നതും പരുക്കേറ്റവരെ സ്ട്രക്ചറിൽ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുന്നതുമൊക്കെ കാട്ടിയായിരുന്നു പ്രദർശനം. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ.വിദ്യാധരൻ, ഡിവൈഎസ്പിമാരായ ജി.സന്തോഷ് കുമാർ, എസ്.നൂമാൻ, എസ്.അജയ്നാഥ്, നർകോട്ടിക് സെൽ ഡിവൈഎസ്പി ബി.അനിൽ, ഡിസിആർബി ഡിവൈഎസ്പി ബിനു വർഗീസ്, കെഎപി മൂന്നാം ബറ്റാലിയൻ കമൻഡാന്റ് മനോജ് കെ.നായർ, ഡപ്യൂട്ടി കമൻഡാന്റ് പി.സജീന്ദ്രൻപിള്ള പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]