
കുമളി ∙ തമിഴ്നാട്ടിൽനിന്ന് എത്തുന്ന വഴിയോര കച്ചവടക്കാരെ ടൗൺ ഭാഗത്തുനിന്ന് ഒഴിവാക്കാൻ പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവർ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നാം മൈൽ, ചെളിമട, കുളത്തുപാലം, ബസ് സ്റ്റാൻഡ് പരിസരങ്ങളിലാണ് വഴിയോര കച്ചവടക്കാർ കൂടുതലായി തമ്പടിക്കുന്നത്.
ഇത് ടൗണിലെ വ്യാപാരികൾക്കും കാൽനട യാത്രികർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
തമിഴ്നാട്ടിൽനിന്നു വാഹനങ്ങളിൽ പച്ചക്കറി, പഴവർഗങ്ങൾ, തുണി, ചെരിപ്പ് ഉൾപ്പെടെ സാധനങ്ങൾ ഇക്കൂട്ടർ എത്തിക്കുന്നുണ്ട്.
ഇവർക്ക് പഞ്ചായത്ത് ലൈസൻസ്, അളവ് തൂക്കം, ഫുഡ് സേഫ്റ്റി ലൈസൻസുകളും ബാധകമല്ല.വലിയ തുക സെക്യൂരിറ്റിയും വാടകയും നൽകി വ്യാപാരം നടത്തുന്ന വ്യാപാരികളെ പീഡിപ്പിക്കുന്ന ബന്ധപ്പെട്ട വകുപ്പുകൾ ഇത്തരം കച്ചവടക്കാരെ കണ്ടതായി നടിക്കുന്നില്ല.
ഇതു സംബന്ധിച്ച് പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വ്യാപാരികൾ പറഞ്ഞു. കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ ഷിബു എം.തോമസ്, ജോയി മേക്കുന്നേൽ, വി.കെ.ദിവാകരൻ, എ.അബ്ദുൽ സലാം, ഫിറോസ് ഖാൻ, പി.എൻ.രാജു എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]