
തൃക്കരിപ്പൂർ ∙ മഴയിൽ തകർന്ന റോഡുകൾ ഗതാഗതം ദുരിതമാക്കുന്നു. മഴ നീങ്ങിത്തുടങ്ങിയതോടെ റോഡുകളുടെ അറ്റകുറ്റപ്പണി വേഗം നടത്തണമെന്ന ആവശ്യം ശക്തമായി.
മഴയിൽ പ്രധാനമായും തകർന്നത് ഗ്രാമീണ റോഡുകളാണ്. വെള്ളക്കെട്ടു മൂലമാണ് ഗ്രാമീണ റോഡുകളിൽ പലതും തകർന്നത്.
ഒഴുക്കില്ലാതെ ആഴ്ചകളോളം വെള്ളത്തിലായ റോഡുകളിൽ പലയിടത്തും വലിയ കുഴികളുണ്ട്. കുഴികൾ ദിവസം കഴിയുന്തോറും വീണ്ടും വലുതാവുകയാണ്.
കുഴിയിൽ വീണു യാത്രക്കാരും വാഹനങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
മഴക്കാലത്ത് ഗ്രാമീണ റോഡിലെ വെള്ളക്കെട്ടു നീക്കുന്നതിനു സംവിധാനം വേണമെന്ന് ആവശ്യമുയർന്നിട്ടും പരിഹാരമുണ്ടായില്ല. വെള്ളക്കെട്ട് യഥാസമയം നീക്കിയിരുന്നെങ്കിൽ തകർച്ചയുടെ ആഴം കുറയ്ക്കാമായിരുന്നെന്നും അഭിപ്രായമുണ്ട്.
റോഡുകളുടെ തകർച്ച ചിലയിടങ്ങളിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വലിയപറമ്പ് ദ്വീപിലേക്കുള്ള കവാടമായ ഇടയിലക്കാട് റോഡ് തകർന്നത് സാധാരണ യാത്രക്കാരെ മാത്രമല്ല, ടൂറിസ്റ്റുകളെയും കഷ്ടപ്പെടുത്തുന്നുണ്ട്. റെയിൽവേ ഗേറ്റുകളുടെ കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ കൂടുതൽ ഉപയോഗിക്കുന്ന തലിച്ചാലം–ഇളമ്പച്ചി റെയിൽവേ അടിപ്പാത റോഡ് തകർന്നതും യാത്രാദുരിതമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]