
കോഴിക്കോട് ∙ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രാദേശിക പഠന സഹായ കേന്ദ്രം (ലേണർ സപ്പോർട്ട് സെന്റർ) കോഴിക്കോട് വെള്ളിമാട്കുന്നിലെ ജെഡിടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജെഡിടി പ്രസിഡന്റ് ഡോ.
പി.സി.അൻവർ അധ്യക്ഷത വഹിച്ചു. സർവകലാശാലാ വൈസ് ചാൻസലർ പ്രഫ.
ഡോ. ജഗതി രാജ് മുഖ്യ പ്രഭാഷണം നടത്തി.
സിൻഡിക്കേറ്റ് അംഗം വി.പി.പ്രശാന്ത്, റജിസ്ട്രാർ ഡോ.എ.പി.സുനിത, റീജനൽ സെന്റർ ഡയറക്ടർ ഡോ.കെ.എം.പ്രദീപ് കുമാർ, ജെഡിടി ഭരണസമിതി അംഗം ബീരാൻകുട്ടി, നഴ്സിങ് കോളജ് പ്രിൻസിപ്പൽ പി.സി.സുനിത, ഭാഷാ വിഭാഗം മേധാവി ടി.ഷാജി തുടങ്ങിയവർ ആശംസകൾ നേർന്നു.
ജെഡിടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. ടി.കെ.മഖ്ബൂൽ സ്വാഗതവും സെന്റർ കോഓർഡിനേറ്റർ എൻ.രമേശ് നന്ദിയും പറഞ്ഞു.
ഉദ്ഘാടന യോഗത്തിനു മുൻപായി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുമായി സർവകലാശാല ധാരണാപത്രം ഒപ്പു വയ്ക്കുന്ന ചടങ്ങും നടന്നു.
യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ ബിരുദ, ബിരുദാനന്തര ബിരുദം നേടുന്നതിനുള്ള സൗകര്യമാണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പ്രാദേശിക പഠന സഹായ കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നത്. ജെഡിടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളജിലെ സർവകലാശാലാ പ്രാദേശിക പഠന സഹായ കേന്ദ്രത്തിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം എന്നീ വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളും അഫ്സലുൽ ഉലമ, കൊമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിലെ ബിരുദ കോഴ്സുകളും പഠിക്കുന്നതിനുള്ള സൗകര്യമാണ് ഉണ്ടാവുക.
സർവകലാശാലയുടെ വെബ്സൈറ്റ് പോർട്ടൽ വഴി ഓൺലൈനായാണ് കോഴ്സുകളുടെ പ്രവേശനത്തിനായി അപേക്ഷയും ഫീസും നൽകേണ്ടത്.
കോഴ്സുകളുടെ ജൂലൈ സെഷനിലെ പ്രവേശനം സെപ്റ്റംബർ 10 ന് അവസാനിക്കുന്ന സാഹചര്യത്തിൽ ജെഡിടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളജിലെ പ്രാദേശിക പഠന സഹായ കേന്ദ്രത്തിൽ ഈ മാസം 28 വരെ പ്രവേശന നടപടികൾക്കായി പ്രത്യേക സഹായ കേന്ദ്രം പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447446073 എന്ന നമ്പരിൽ ബന്ധപ്പെടാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]