
സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതും അനുബന്ധ പ്രതികരണങ്ങളുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വി.ഡി.
സതീശൻ, തന്റെ പോരാട്ടം സ്ത്രീകൾക്കു വേണ്ടിയുള്ളതാണെന്ന് നടി റീന, ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് അറിയാമെന്ന് ഹണി ഭാസ്ക്കരൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു എന്നിവയാണ് മറ്റുചില പ്രധാന വാർത്തകൾ. ഹൈക്കമാൻഡ് രാഹുലിനു നൽകിയ നിർദേശത്തിനു പിന്നാലെയാണ് നടപടി.
സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് രാഹുലിനോട് ദേശീയ നേതൃത്വം രാജി ചോദിച്ചുവാങ്ങിയത്. രാഹുലിനെ മാറ്റുന്നത് സംബന്ധിച്ച ചർച്ച പ്രതിപക്ഷ നേതാവ് വി.ഡി.
സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണിൽ നടത്തിയിരുന്നു. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാണ് രാഹുലിനോട് രാജി ആവശ്യപ്പെട്ടത്.
മുഖം നോക്കാതെ നടപടി എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. ആരോപണം കര്‍ശനമായി പാര്‍ട്ടി കൈകാര്യം ചെയ്യും.
എത്ര വലിയ നേതാവായാലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. നടപടികള്‍ക്ക് ഞാന്‍ തന്നെ മുന്‍കൈ എടുക്കും.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവർ. ആരോപണവിധേയന്റെ പേരു പുറത്തുപറയാൻ നടി ഇന്നും തയാറായില്ല.
ജനപ്രതിനിധി കൂടിയായ പ്രമുഖ യുവനേതാവ് സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതടക്കമുള്ള വിവരങ്ങൾ നടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. .
രാഹുല്‍ തന്നോട് ഇൻസ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി ഭാസ്കരന്റെ ആരോപണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎല്‍എ കുഴഞ്ഞു വീണത്. പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം ഉടൻതന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]