
തെള്ളിയൂർ∙ അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം പൊലിഞ്ഞു, സുരക്ഷിതമല്ലാത്ത ഷെഡിനുള്ളിൽ ഒരു കുടുംബം നരക ജീവിതം തള്ളിനീക്കുന്നു. നാശോന്മുഖമായ വീട് ലൈഫ് പദ്ധതിയിൽ നിർമിക്കാൻ പൊളിച്ചു പക്ഷേ, പുതിയ വീട് നിർമിക്കാനായില്ല.
വിധവയും ശാരീരിക വെല്ലുവിളി നേരിടുന്ന സഹോദരനുമാണു ഷെഡിനുള്ളിൽ നരകയാതന അനുഭവിക്കുന്നത്. എഴുമറ്റൂർ പഞ്ചായത്ത് എട്ടാം വാർഡിൽ കോളഭാഗം നെടുമല വീട്ടിൽ പൊന്നമ്മ തോമസ് (65) സഹോദരൻ എൻ.സി.
ബേബി (63) എന്നിവരാണ് ദുരിതക്കയത്തിൽ കഴിയുന്നത്. വർഷങ്ങൾക്ക് മുൻപ് പക്ഷാഘാതം ബാധിച്ചതിനെത്തുടർന്നു പൊന്നമ്മയ്ക്ക് പരസഹായം കൂടാതെ നടക്കാൻ പോലും കഴിയില്ല.
സഹോദരൻ ബേബിക്കു ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാൽ ജോലി ചെയ്യാനാകില്ല. മരത്തിലും തൂണുകളിലുമായി പഴയ ആസ്ബസ്റ്റോസ് വിരിച്ച് ചുറ്റും പടുത മറച്ചുകെട്ടിയാണ് ഇവരുടെ താമസം.
ശക്തമായ കാറ്റിൽ ആസ്ബസ്റ്റോസ് ഷീറ്റ് ഉയർന്നു പൊങ്ങി തകർച്ച സംഭവിച്ചതിനാൽ ഷെഡിനുള്ളിൽ കല്ലുകൂട്ടിയ അടുപ്പിലേക്കാണ് മഴവെള്ളം ഒലിച്ചിറങ്ങുന്നത്. നിലത്തുകൂടി ഇഴജന്തുക്കളുടെ കടന്നുവരവും ആശങ്കകൾക്ക് ഇടനൽകിയിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രിൽ 22ന് പഴയ നാശോന്മുഖമായ വീട് പൊളിച്ചു നീക്കുന്നതിനിടയിൽ അപകടത്തിൽ അതിഥിത്തൊഴിലാളി മരിച്ചതോടെ പുതിയ വീടിന്റെ നിർമാണം അനിശ്ചിതത്വത്തിലായി.
പിന്നീട് ഒരു മാസത്തിന് ശേഷം പൊന്നമ്മയുടെ ഭർത്താവ് തോമസ് ജോൺ മരിച്ചതോടെ നിർമാണം പൂർണമായി സ്തംഭിക്കുകയുമായിരുന്നു. പഴയ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തു വേണം നിർമാണം ആരംഭിക്കാൻ.
ലൈഫ് പദ്ധതിയുടെ ആദ്യ ഗഡു ലഭിച്ചെങ്കിലും അടിത്തറ നിർമാണം നടക്കാത്തതിനാൽ തുടർന്നുള്ള വിഹിതവും ലഭിച്ചിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]