
തിരുവനന്തപുരം: സിപിഎം കത്ത് ചോർച്ച വിവാദം ശുദ്ധ അസംബന്ധമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇക്കാര്യത്തിൽ തനിക്കും മകനും ഒരു പങ്കുമില്ലെന്നും രാജേഷ് കൃഷ്ണ കേരളത്തിലുള്ള പാർട്ടി അംഗമല്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തിൽ പോളിറ്റ് ബ്യൂറോ അന്വേഷണം നടത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന് പൊതുവെ ആവശ്യം ഉയർന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് തീരുമാനം എടുക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഒന്നര വർഷം മുൻപ് വിഡി സതീശന് പരാതി നൽകിയിരുന്നു എന്ന് യുവതി പറയുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയെന്ന് പറഞ്ഞ് ഒഴിയുകയാണോ പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്? സ്ത്രീകളോടുള്ള പൊതു സമീപനത്തിന്റെ സാമ്പിളായി വേണം ഇത് കരുതേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ല് പ്രതിപക്ഷത്തെ കള്ളക്കേസിൽ പെടുത്തി ജയിലിലടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താനുള്ള ശ്രമമാണ് പുതിയ ബില്ല്.
കൂടാതെ രാജ്യത്ത് സ്വതന്ത്ര മാധ്യമ പ്രവർത്തനം തടയാനും ശ്രമം നടക്കുന്നു. കരൺ ഥാപ്പർ, സിദ്ധാർത്ഥ വരദരാജൻ എന്നിവർക്ക് എതിരായ നടപടി ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]