
തിരുവനന്തപുരം∙ കാസര്‍കോട്ട് കുട്ടിയെ മര്‍ദിച്ച
സ്ഥലം മാറ്റി. കാസര്‍കോട് കുണ്ടംകുഴി ഗവ.
ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രധാനാധ്യാപകനായ എം.അശോകയെ ജിഎച്ച്എസ്എസ് കടമ്പ സ്കൂളിലേക്ക് സ്ഥലം മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അശോകയുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കുട്ടികള്‍ക്ക് മാനസിക പ്രയാസം ഉണ്ടാക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും അധ്യാപകരുടെയോ സ്കൂള്‍ മാനേജ്മെന്റിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. വിദ്യാർഥി കേന്ദ്രീകൃതമാകണം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് വ്യാസ വിദ്യാപീഠം പ്രീപ്രൈമറി സിബിഎസ്ഇ സ്കൂളിന്റെ സമീപത്തുനിന്നു സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തുവെന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണെന്ന് മന്ത്രി പറഞ്ഞു.
ഇതിലൊന്ന് പൊട്ടിത്തെറിച്ച് ഒരു വിദ്യാർഥിക്കും സ്ത്രീയ്ക്കും പരുക്കേറ്റിരുന്നു. ആര്‍എസ്എസ് ശാഖ ഈ ഗ്രൗണ്ടില്‍ നടത്തിയിരുന്നു.
സംഭവത്തെ വളരെ ഗൗരവകരമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. നിയമപരമായി കര്‍ശന നടപടികള്‍ ഉണ്ടാകും.
സ്കൂളുകള്‍ വിലയ്ക്കു വാങ്ങി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒന്നിലധികം സ്ത്രീകള്‍ ഒരു യുവജന നേതാവിനെതിരെ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജനപ്രതിനിധിക്കെതിരെയാണ് ആരോപണം എന്നത് വളരെ ഗൗരവമായ വിഷയമാണ്.
ഈ വനിതകള്‍ക്ക് പേരു വെളിപ്പെടുത്താന്‍ ഏതെങ്കിലും തരത്തിലുള്ള ഭീതി ഉണ്ടെങ്കില്‍ അവര്‍ ഭയപ്പെടേണ്ടതില്ല. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പേരു വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും പൊലീസില്‍ പരാതി നല്കാന് അവര്‍ക്ക് കഴിയും.
കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യും. ഇരകളുടെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടും.
ഒരു വനിത, ആരോപണ വിധേയനായ നേതാവിന്റെ പാര്‍ട്ടിയിലെ ഉന്നതരെ പേരുവിവരങ്ങള്‍ സഹിതം അറിയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
അങ്ങനെയാണെങ്കില്‍, ആ നേതാക്കള്‍ക്ക് നിയമപരമായ ചില ഉത്തരവാദിത്തങ്ങളുണ്ട്. ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം, ഏതെങ്കിലും വ്യക്തി ഒരു കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞാല്‍ അതു പൊലീസിനെ അറിയിക്കാന്‍ ബാധ്യതയുണ്ട്.
ജനപ്രതിനിധി വോട്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നു. ആരോപണങ്ങള്‍ വന്ന സ്ഥിതിക്ക് ഈ വ്യക്തി ജനപ്രതിനിധി ആണെങ്കില്‍ മാപ്പു പറഞ്ഞ് സ്ഥാനം രാജിവയ്ക്കണം.
അങ്ങനെ ചെയ്യാത്ത പക്ഷം അയാളുടെ പ്രസ്ഥാനം രാജി ചോദിച്ചു വാങ്ങണം. ഇല്ലെങ്കില്‍ പൊതുസമൂഹം, പ്രത്യേകിച്ച് സ്ത്രീകള്‍ ആ പ്രസ്ഥാനത്തിന് ഒരിക്കലും മാപ്പു നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]