
കോട്ടയം ∙ എംജി സർവകലാശാലാ സ്കൂൾ ഓഫ് ബയോസയൻസസിലെ അസി. പ്രഫസർ എസ്.എസ്.രശ്മി സഹപ്രവർത്തകരെ ജാമ്യം നിർത്തി വായ്പയെടുത്തു മുങ്ങിയ സംഭവത്തിൽ, പരാതിയുമായി കൂടുതൽപേർ രംഗത്തെത്തി.
പണം കടമായി നേരിട്ടു നൽകിയവരാണ് പരാതി ഉന്നയിച്ചത്. കടമായി 5 ലക്ഷം രൂപ വരെ നേരിട്ടു കൊടുത്തവരുണ്ട്.
വായ്പയെടുക്കുന്നതിനു ശമ്പള സർട്ടിഫിക്കറ്റ് നൽകി ജാമ്യം നിന്നവർ കബളിപ്പിക്കപ്പെട്ടെന്നറിഞ്ഞതോടെ 10 മാസം മുൻപു വൈസ് ചാൻസലർക്കു പരാതി നൽകിയിരുന്നു. തുടർന്നു റജിസ്ട്രാറുടെ നേതൃത്വത്തിൽ ഒത്തുതീർപ്പു ചർച്ച നടന്നു.
കുടിശികത്തുക ധനകാര്യ സ്ഥാപനങ്ങളിൽ അടച്ച സഹ അധ്യാപകർക്കു രശ്മി ചെക്ക് നൽകി. എന്നാൽ അക്കൗണ്ടിൽ തുകയില്ലെന്ന കാരണത്താൽ ചെക്കുകളെല്ലാം മടങ്ങി.
വീണ്ടും അധ്യാപകർ വിസിയെ സമീപിച്ചതോടെയാണു സിൻഡിക്കറ്റ് വിഷയം ചർച്ചയ്ക്കെടുത്തത്. കാരണം ബോധിപ്പിക്കാതെ ജോലിയിൽനിന്നു വിട്ടുനിന്നതിന്റെ പേരിലാണ് രശ്മിയെ സസ്പെൻഡ് ചെയ്തത്.
അധ്യാപകർ തമ്മിലുള്ള സാമ്പത്തിക ഇടപാടിലും പരാതിയിലും സർവകലാശാലയ്ക്കു നേരിട്ട് ഇടപെടാൻ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. തുടർന്നാണു പൊലീസിൽ പരാതി നൽകിയത്.
കൂടുതൽ അന്വേഷണത്തിനു ശേഷമേ കേസെടുക്കാൻ കഴിയൂവെന്ന നിലപാടിലാണു പൊലീസ്. സഹപ്രവർത്തകർ ജാമ്യവ്യവസ്ഥകൾ അംഗീകരിച്ചിട്ടുള്ളതിനാൽ വിശ്വാസവഞ്ചനയ്ക്കു കേസെടുക്കാൻ കഴിയുമോയെന്ന ആശങ്കയും പൊലീസിനുണ്ട്.
‘വണ്ടിച്ചെക്ക്’ നൽകി കബളിപ്പിച്ചെന്ന് അധ്യാപകർ പറയുന്നുണ്ടെങ്കിലും ചെക്ക് കേസുകൾ കോടതി നേരിട്ടാണു പരിഗണിക്കുന്നതെന്നു പൊലീസ് വിശദീകരിക്കുന്നു.
സഹപ്രവർത്തകരെ പറ്റിച്ച് 60 ലക്ഷം തട്ടി; എംജി അധ്യാപികയ്ക്ക് സസ്പെൻഷൻ
കോട്ടയം ∙ എംജി സർവകലാശാലാ സ്കൂൾ ഓഫ് ബയോസയൻസസിലെ അധ്യാപിക, സഹപ്രവർത്തകരെ ജാമ്യം നിർത്തി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു 60 ലക്ഷത്തോളം രൂപ വായ്പയെടുത്തു മുങ്ങി. കബളിപ്പിക്കപ്പെട്ട
അധ്യാപകർ ഒരുമിച്ച് തട്ടിപ്പിനെതിരെ വൈസ് ചാൻസലർക്കും ഗാന്ധിനഗർ പൊലീസിലും പരാതി നൽകിയതോടെ സർവകലാശാലാ സിൻഡിക്കറ്റ് യോഗം അധ്യാപികയെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയും സ്കൂൾ ഓഫ് ബയോസയൻസസിലെ അസിസ്റ്റന്റ് പ്രഫസറുമായ എസ്.എസ്.രശ്മിക്കെതിരെയാണു പരാതി.
വായ്പയ്ക്കു പുറമേ പലരിൽനിന്നും നേരിട്ടു പണം കടം വാങ്ങിയെന്നും പരാതിയുണ്ട്.
വിവിധ വകുപ്പുകളിലെ 10 അധ്യാപകരിൽനിന്നു പല കാലയളവിൽ ഇവർ പരസ്പരം അറിയാതെ ശമ്പള സർട്ടിഫിക്കറ്റുകൾ വാങ്ങി ധനകാര്യ സ്ഥാപനങ്ങളിൽ ഹാജരാക്കി വായ്പയെടുത്തെന്നാണു പരാതി. 2016 മുതൽ വായ്പയെടുത്തിട്ടുണ്ട്.
തിരിച്ചടവു മുടങ്ങിയതിനെ തുടർന്നു ജാമ്യക്കാരിൽ നിന്നു കുടിശിക ഈടാക്കാൻ തുടങ്ങിയതോടെയാണു തട്ടിപ്പു പുറത്തായത്. 5 മാസമായി അധ്യാപിക ജോലിക്കെത്തുന്നില്ലെന്നും ഫോൺ ഓഫാണെന്നും പൊലീസ് പറഞ്ഞു.
അധ്യാപിക ചില വിദ്യാർഥികളിൽ നിന്നും ദിവസവേതനക്കാരിൽനിന്നു സ്വർണവും പണവും വാങ്ങിയിട്ടുണ്ടെന്നും വിസിക്കു പരാതി ലഭിച്ചിട്ടുണ്ട്.
ഏറ്റുമാനൂരിലെ പച്ചക്കറിക്കടക്കാരനെ കബളിപ്പിച്ചെന്നും പരാതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]