
കമ്പളക്കാട് ∙ ദുരന്തബാധിതനായ കെ.ടി.സാഹിറിനും കുടുംബത്തിനും പുനരധിവാസ ടൗൺഷിപ് ഗുണഭോക്തൃ പട്ടികയിൽ ഇടമില്ല. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലുണ്ടായപ്പോൾ സാഹിറും ഭാര്യ സലീനയുമടങ്ങുന്ന കുടുംബം ചൂരൽമല സ്കൂൾ റോഡിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം.
ദുരന്തത്തിൽ, മകൻ റിൻഷാദിന്റെ (25) ജീവൻ നഷ്ടപ്പെടുകയും ചെയ്തു. മുണ്ടക്കൈയിൽ മകൻ കച്ചവടം നടത്തിയിരുന്ന കട
മുറികളും ഒലിച്ചുപോയി.
ദുരന്തസമയത്ത് മാതാവ് സലീനയുടെ മുണ്ടക്കൈയിലെ വീട്ടിലായിരുന്നു റിൻഷാദ്. സലീനയുടെ കുടുംബത്തിലെ 11 പേരെയും ഉരുൾപൊട്ടൽ കൊണ്ടുപോയി.രണ്ടുവർഷം മുൻപാണ് മറ്റൊരു മകന്റെ വിവാഹാവശ്യാർഥം മുണ്ടക്കൈ പാടിയിൽനിന്ന് സഹീറും കുടുംബവും ചൂരൽമലയിലെ വാടക ക്വാർട്ടേഴ്സിലേക്കു മാറിയത്.
സ്വന്തമായി എവിടെയും വീടോ സ്ഥലമോ ഇല്ല. സലീനയ്ക്ക് എസ്റ്റേറ്റിൽ ജോലിയായതിനാൽ നേരത്തേ പാടിയിലായിരുന്നു കുടുംബസമേതം താമസം.
വീടു ലഭിക്കാൻ ഏറ്റവും ഒടുവിൽ ഇറങ്ങിയ പട്ടികയിലെങ്കിലും ഉൾപ്പെടുമെന്നായിരുന്നു പ്രതീക്ഷ.
ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അധികാരികളെ പലതവണ സമീപിച്ചെങ്കിലും ഗുണമുണ്ടായില്ലെന്ന് സാഹിർ പറയുന്നു. ദുരന്തഭൂമിയിൽ വാടകയ്ക്കു താമസിച്ച മറ്റു ജില്ലക്കാർ പോലും ടൗൺഷിപ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
എന്നിട്ടും ഈ നാട്ടിൽ ജനിച്ചുവളർന്ന ദുരന്തബാധിതനായ സാഹിറിന് ഇടംനേടാനായില്ല. വാടകയ്ക്കു താമസിക്കുന്നവർക്കും പാടികളിൽ താമസിച്ചവർക്കും മറ്റൊരിടത്തും വീടില്ലെങ്കിൽ ടൗൺഷിപ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നതാണു മാനദണ്ഡം.
മുണ്ടക്കൈ പാടിയിലെ പല കുടുംബങ്ങൾക്കും ഈ മാനദണ്ഡത്തിൽ വീടു കിട്ടിയെങ്കിലും സാഹിറിന്റെ കാര്യത്തിൽ മാത്രം പാലിക്കപ്പെട്ടിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]