നാദാപുരം ∙ ബ്രെയിൻ ട്യൂമർ, തലാമീസ് ഗ്ലയോമ എന്നീ മാരക രോഗങ്ങൾ കാരണം കാലിനു ചലന ശേഷി നഷ്ടപ്പെട്ട മൂന്നാംകൈയിലെ മുഹമ്മദ് ഉവൈസിനു പരസഹായമില്ലാതെ തന്റെ കൊച്ചു കടയിലേക്കു പോകാം.
ഉവൈസിനെ കടയിലേക്കും തിരികെ വീട്ടിലേക്കും പിതാവ് എടുത്തുകൊണ്ടു പോകുകയാണെന്നറിഞ്ഞു നാദാപുരം ജാമിഅ അൽഫുർഖാൻ കോളജ് അധ്യാപകൻ പാതിരിപ്പറ്റ സ്വദേശി സി.കെ.ഖാസിമാണ് തന്റെ സുഹൃദ് വലയത്തിന്റെ സഹായത്തോടെ ഇലക്ട്രോണിക് വീൽചെയർ ലഭ്യമാക്കിയത്.
ശരീരത്തിലെ രക്ത ചംക്രമണം കുറഞ്ഞു വരുന്നതിനാലും എല്ലിന് ബലക്ഷയം സംഭവിച്ചതിനാലും ഉവൈസിന് നടക്കാൻ പ്രയാസമായിരുന്നു. വാടക വീടിനു സമീപത്തുള്ള പള്ളിക്കു മുൻപിൽ പെട്ടിക്കട
ഒരുക്കി അതിൽ സുഗന്ധ ദ്രവ്യങ്ങളും സ്വന്തമായി നിർമിക്കുന്ന ഫാൻസി വസ്തുക്കളും വിൽപന നടത്തുന്ന ഉവൈസിനെ ബാല്യ കാലത്താണ് രോഗം പിടിപെട്ടത്.
രോഗത്തോട് പൊരുതി ജീവിത യാത്ര തുടരുകയാണ് ഈ 18കാരൻ. ജീവകാരുണ്യ പ്രവർത്തകനായ സി.കെ.ഖാസിം ഇലക്ട്രോണിക് വീൽചെയർ കൈമാറി.
സൂപ്പി പാതിരിപ്പറ്റ, നൗഷാദ് പാലയാട്, കെ.എം.സുബൈർ, നവാസ് മൂന്നാംകൈ, ഹമീദ് നമ്പിച്ചാണ്ടി തുടങ്ങിയവരും ചടങ്ങിനെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]