
ഷൊർണൂർ ∙ ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ വിവിധ പ്ലാറ്റ്ഫോമുകളിൽ നിലനിന്നിരുന്ന ഓഫിസുകൾ ഇനി ഒറ്റ കെട്ടിടത്തിലേക്ക്. നാല്, അഞ്ച് പ്ലാറ്റ്ഫോമുകളിലെ സ്ലീപ്പർ, സ്ക്വാഡ്, സ്റ്റേഷൻ ഇൻ ചാർജ് എന്നിവർക്കുള്ള മുറികളാണ് പുതിയ കെട്ടിടത്തിലേക്കു മാറ്റിയത്.
ആർഎംഎസ് ഓഫിസ് നിലനിന്നിരുന്ന കെട്ടിടമാണ് നവീകരിച്ച് തുറന്നു നൽകിയിട്ടുള്ളത്. താഴത്തെ നിലയിൽ 1000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള സ്ലീപ്പർ മുറിയും, സ്ക്വാഡ് ടീമിനു വേണ്ടിയുള്ള പ്രത്യേക മുറിയുമുണ്ട്.
സ്റ്റേഷൻ ഇൻ ചാർജ് മുറി ഉൾപ്പെടെ 3 കാബിനുകളായി തിരിച്ചാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. മറ്റൊരു ഭാഗം ആരോഗ്യ വിഭാഗത്തിനാണ് വിട്ടുനൽകിയിട്ടുള്ളത്.
മുകളിലെ നിലയിൽ ഒട്ടേറെ പേർക്ക് ഇരിക്കാവുന്ന മീറ്റിങ് ഹാൾ, ഡപ്യൂട്ടി സൂപ്പർവൈസർ റൂം എന്നിവയുമുണ്ട്.
കൂടാതെ അധികമായി 2 മുറികളും നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മുതലാണ് മറ്റു പ്ലാറ്റ്ഫോമുകളിൽ ഉണ്ടായിരുന്ന ഓഫിസ് മുറികൾ നവീകരിച്ച കെട്ടിടത്തിലേക്കു മാറ്റിയത്. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പഴക്കമുള്ള പ്ലാറ്റ്ഫോമുകളിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി 4,5,6 പ്ലാറ്റ്ഫോമുകളിലുള്ള പഴയ കെട്ടിടം റെയിൽവേ അടുത്ത ദിവസം പൊളിക്കും.
യാത്രക്കാർക്കു കൂടുതൽ സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് എന്നാണ് റെയിൽവേ പറയുന്നത്. പകരം ആ ഭാഗങ്ങളിൽ യാത്രക്കാർക്കു കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കും.
കച്ചവട സ്റ്റാളുകളും വർധിപ്പിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]