
കരിവെള്ളൂർ ∙ ഓവുചാലുണ്ട്, പക്ഷേ വെള്ളമൊഴുകില്ല! റോഡുണ്ട്, പക്ഷേ യാത്ര ചെയ്യാനാകില്ല!
കരിവെള്ളൂർ ദേശീയപാതയോരത്തെ കള്ളുഷാപ്പ് പരിസരത്തുനിന്ന് അയത്ര വയലിലേക്കുള്ള റോഡാണ് തകർന്നു യാത്ര ചെയ്യാനാകാത്ത നിലയിലായത്. സർവീസ് റോഡിൽനിന്ന് അയത്രവയലിലേക്ക് ഇറക്കമാണ്.
ഇതു പൂർണമായി തകർന്ന നിലയിലാണ്. ഓവുചാലിലൂടെ വെള്ളമൊഴുകാത്തതിനാൽ സർവീസ് റോഡിലെ വെള്ളം അയത്രവയൽ റോഡിലേക്കു കുത്തിലൊലിച്ചു വരികയാണ്.
തുടർന്ന്, വെള്ളമൊഴുകി വരുന്ന ഭാഗത്തെ റോഡ് തകരുകയും റോഡിൽ കുഴി രൂപപ്പെടുകയും ചെയ്തു. സ്കൂൾ വാഹനങ്ങളടക്കം ഇതുവഴി ഭീതിയോടെയാണു കടന്നു പോകുന്നത്.
മറ്റു റോഡിലൂടെ യാത്ര ചെയ്യുന്നവരുമുണ്ട്. എന്നാൽ, പ്രദേശത്തെ ഒട്ടേറെപ്പേർ ആശ്രയിക്കുന്ന പൊതുവിതരണ കേന്ദ്രത്തിലെത്താൻ തകർന്ന റോഡിലൂടെ യാത്ര ചെയ്യണം.ശ്രദ്ധ പാളിയാൽ റോഡിലോ സമീപത്തെ കുഴിയിലോ വീഴാനുള്ള സാധ്യതയും ഏറെയാണ്.
റോഡ് നവീകരണത്തിനു പഞ്ചായത്ത് തുക വകയിരുത്തിയെന്നാണ് അധികൃതർ പറയുന്നത്. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]