
തോട്ടപ്പുഴശേരി ∙ സാമ്പത്തിക വർഷം തുടങ്ങി നാലര മാസമായിട്ടും പഞ്ചായത്ത് വാർഷിക പദ്ധതിക്കു പൂർണമായി ഡിപിസി അംഗീകാരമായില്ല. ഡിപിസി അംഗീകാരം ലഭിക്കാത്ത ജില്ലയിലെ ഏക പഞ്ചായത്താണു തോട്ടപ്പുഴശേരി.
പഞ്ചായത്ത് കമ്മിറ്റിയിൽ ഓരോ വാർഡിലേക്കും പദ്ധതി വിഹിതം ചർച്ച ചെയ്ത് എല്ലാ പഞ്ചായത്ത് അംഗങ്ങൾക്കും അവരുടെ വിഹിതം നൽകാൻ തീരുമാനിച്ചിരുന്നു. 1ാം വാർഡിലെ പ്ലാന്തോട്ടത്തിൽ പടി– കുറവൻകുഴി റോഡിനും 13-ാം വാർഡിലെ വൈഎംസിഎ- ചെറുകാട്ടുപടി റോഡിനും അറ്റകുറ്റപ്പണി ചെയ്യാൻ അസി.
എൻജിനീയർ എസ്റ്റിമേറ്റ് എടുത്തു ടെക്നിക്കൽ അംഗീകാരവും നൽകിയിരുന്നു.
പിന്നീട് ഭരണപക്ഷം ഭേദഗതിയിലൂടെ 2 റോഡുകളുടെ പേര് പട്ടികയിൽനിന്നു മാറ്റി ഇൗ തുക മറ്റു റോഡുകൾക്കു വകമാറ്റി. ഇതിനെതിരെ പഞ്ചായത്തംഗങ്ങളായ സി.എസ്.
ബിനോയി, ഷെറിൻ റോയി എന്നിവർ ജില്ലാ പ്ലാനിങ് ഓഫിസർക്കു പരാതി നൽകി. വിഷയം ചർച്ച ചെയ്തു പരിഹരിക്കാൻ ജില്ലാ പ്ലാനിങ് ഓഫിസർ പഞ്ചായത്ത് സെക്രട്ടറിക്കു നിർദേശം നൽകിയിരുന്നു.പിന്നീടു ചേർന്ന അടിയന്തര കമ്മിറ്റിയിൽ നേരത്തേ വരുത്തിയ ഭേദഗതിയിൽ മാറ്റമില്ലെന്ന തീരുമാനമാണു ഭരണപക്ഷം എടുത്തത്.
ഇതിൽ മേലുള്ള ഭേദഗതി ഡിപിസി അംഗീകരിക്കണമെങ്കിൽ പ്രത്യേകം കാരണം കാണിക്കണമെന്നാണ്. റോഡുകളുടെ മുൻഗണന പട്ടികയിൽ മാറ്റം വരുത്തണമെങ്കിൽ അസിസ്റ്റന്റ് എൻജിനീയറുടെ റിപ്പോർട്ട് വേണം.ആരുടെയും ഫണ്ട് പൂർണമായി കുറവ് ചെയ്തിട്ടില്ലെന്നും മുൻഗണനാപട്ടിക അടിസ്ഥാനത്തിലാണു തീരുമാനം എടുത്തിരിക്കുന്നതെന്നും ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നു പ്രസിഡന്റ് ആർ.
കൃഷ്ണകുമാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]