രാജകുമാരി ∙ വിറകുകമ്പുകൊണ്ടുള്ള മകന്റെ അടിയേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. സേനാപതി ആത്മാവുസിറ്റി വെട്ടിക്കുളം മധു (56) ആണു മരിച്ചത്.
അറസ്റ്റിലായ മകൻ സുധീഷ് (26) റിമാൻഡിലാണ്. 14നു വൈകിട്ടു മദ്യപിച്ചെത്തിയ സുധീഷ്, സ്വത്ത് വീതംവയ്ക്കുന്നതിനെച്ചൊല്ലി അമ്മ സുജാതയുമായി (ജെസി–50) വഴക്കിട്ടെന്നും ഇതു ചോദ്യം ചെയ്ത പിതാവ് മധുവിനെ വിറകുകമ്പുകൊണ്ട് അടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മധുവിന്റെ വാരിയെല്ലുകൾ ഒടിയുകയും തലയിൽ ഗുരുതര പരുക്കേൽക്കുകയും ചെയ്തു.
ഇടതുകണ്ണിലും ആഴത്തിൽ മുറിവേറ്റു. തടയാനെത്തിയ അമ്മ സുജാതയെയും ആക്രമിച്ചു.
സുജാതയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിയേറ്റു വീട്ടിനുള്ളിൽ വീണ മധുവിനെ സുധീഷ് കാലിൽ പിടിച്ചുവലിച്ച് ആദ്യം വീട്ടുമുറ്റത്തും പിന്നീടു സമീപത്തെ കോൺക്രീറ്റ് റോഡിലും കാെണ്ടിട്ടെന്നും നെഞ്ചിൽ പല തവണ ചവിട്ടിയെന്നും പൊലീസ് പറയുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാരാണു സുധീഷിനെ പിടിച്ചുമാറ്റിയത്.
തുടർന്നു വീട്ടിൽ ആത്മഹത്യയ്ക്കു ശ്രമിച്ച സുധീഷിനെ നാട്ടുകാർതന്നെയാണു പിടികൂടി പാെലീസിൽ ഏൽപിച്ചത്. രാസലഹരിക്ക് അടിമയാണു സുധീഷ് എന്നും 2 വർഷം മുൻപ് ഇയാളെ ഭാര്യ ഉപേക്ഷിച്ചുപോയെന്നും പൊലീസ് പറഞ്ഞു.
ഉടുമ്പൻചോല എസ്എച്ച്ഒ പി.ഡി.അനൂപ്മോന്റെ നേതൃത്വത്തിലാണ് അന്വേഷണം. മധുവിന്റെ സംസ്കാരം ഇന്നു 10നു വീട്ടുവളപ്പിൽ നടക്കും.
മധുവിനും സുജാതയ്ക്കും 2 മക്കൾ കൂടിയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]