
കാഞ്ഞിരത്താണി ∙ വധശ്രമക്കേസിലെ പ്രതിയെ വീട്ടിലെ രഹസ്യ അറയിൽ നിന്നു പിടികൂടി. കൊള്ളന്നൂർ തോട്ടുപറമ്പത്ത് മുഹമ്മദ് റാഫിയെയാണു (സുൽത്താൻ റാഫി – 42) പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.ഇൗ മാസം നാലിനു കൂറ്റനാടിനു സമീപം തന്റെ സുഹൃത്തുക്കളോടു ചിലർ മോശമായി പെരുമാറി എന്നാരോപിച്ച് റാഫി തൃത്താല പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിലെ എതിർകക്ഷികളെ പിന്നീടു കൊള്ളനൂർ കുന്നത്തുകാവ് ക്ഷേത്രത്തിനടുത്തുള്ള റാഫിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി സുഹൃത്തുക്കൾക്കൊപ്പം ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് അറസ്റ്റ്.
മറ്റു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.നേരത്തേ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും റാഫിയെ കണ്ടെത്താനായിരുന്നില്ല. തുടർന്നു വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതിയുമായി അടുപ്പമുള്ളവരുടെ ഇവിടേക്കുള്ള പോക്കുവരവാണു പ്രതി വീട്ടിൽത്തന്നെ ഉണ്ടെന്ന നിഗമനത്തിലെത്താൻ സഹായിച്ചത്. ചൊവ്വാഴ്ച രാത്രി നടന്ന റെയ്ഡിൽ, വീടിന്റെ അടുക്കളയുടെ മുകൾഭാഗത്തു പുറമേ നിന്നു നോക്കിയാൽ ശ്രദ്ധിക്കപ്പെടാത്ത തരത്തിൽ നിർമിച്ച അറയിൽ നിന്നാണു പൊലീസ് പിടികൂടിയത്.
ഈ കേസ് കൂടാതെ, ചാലിശ്ശേരിയിൽ മൂന്നും ചങ്ങരംകുളത്ത് ഒന്നും ഒറ്റപ്പാലം സ്റ്റേഷനിൽ ഒരു സിവിൽ കേസും ഇയാൾക്കെതിരെ ഉണ്ടെന്നു പൊലീസ് പറഞ്ഞു.ഷൊർണൂർ ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡിലുള്ള എസ്സിപിഒ സജിത്ത്, അബ്ദുൽ റഷീദ്, നൗഷാദ് ഖാൻ, തൃത്താല പൊലീസ് ഇൻസ്പെക്ടർ മനോജ് കെ.ഗോപി, സിപിഒ ശ്രീരാജ്, സ്മിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]