
കുമളി ∙ ചക്കുപള്ളം പഞ്ചായത്തിനു കീഴിൽ ആറാം മൈലിൽ പ്രവർത്തിച്ചിരുന്ന ഹെൽത്ത് സെന്റർ ഇപ്പോൾ പാമ്പുകളുടെ വിഹാര കേന്ദ്രം. പുതിയ കെട്ടിടം നിർമിക്കാനെന്ന പേരിൽ ഒരു വർഷം മുൻപ് ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. എന്നാൽ പുതിയ കെട്ടിടം പണിയുമായി ബന്ധപ്പെട്ട
ഒരു നടപടികളും ഇതുവരെ നടന്നിട്ടില്ല. മാത്രമല്ല കെട്ടിടത്തിന്റെ ചുറ്റും കാടുകയറി.
കെട്ടിടത്തിന്റെ മുൻഭാഗത്ത് വളർന്നു നിന്നിരുന്ന പുല്ല് കാലിവളർത്തലുകാർ ചെത്തിയെടുത്തതിനാൽ ഈ ഭാഗം മാത്രം വൃത്തിയായി കിടക്കുന്നു.
നന്നായി പ്രവർത്തിച്ചിരുന്ന ഹെൽത്ത് സെന്ററായിരുന്നു ഇതെന്ന് പരിസരവാസികൾ പറഞ്ഞു.പാമ്പുകളുടെ ശല്യം രൂക്ഷമായതിനാൽ ഈ ഭാഗത്തേക്ക് പോകാൻ ഭയമാണെന്ന് സമീപത്ത് താമസിക്കുന്ന സിസിലിക്കുട്ടി പറഞ്ഞു. കാട് തെളിക്കാൻ നടപടി സ്വീകരിക്കണമെന്ന് സമീപവാസികൾ വാർഡ് മെംബറോട് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിലും നടപടി ഉണ്ടായിട്ടില്ല.
ഒഴിഞ്ഞ കെട്ടിടത്തിന്റെ മറവ് മദ്യപന്മാരും ഇടയ്ക്കിടെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതും സമീപവാസികൾക്ക് ശല്യമാണ്.
ആറാം മൈലിലുള്ള പകൽ വീട്ടിലാണ് ഇപ്പോൾ ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നത്. ഇവിടെയും വേണ്ടത്ര സൗകര്യങ്ങളില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]