ഇന്ന്
∙ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോകാൻ തടസ്സമില്ല.
വൈദ്യുതി മുടങ്ങും
മണ്ണാർക്കാട്∙ കെഎസ്ഇബി മണ്ണാർക്കാട് ഡിവിഷനു കീഴിൽ വൈദ്യുതി വിതരണത്തിനു പുതുതായി സ്ഥാപിച്ച എബിസി കേബിൾ കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായുള്ള പരിശോധന നടക്കുന്നതിനാൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നെല്ലിപ്പുഴ മുതൽ കോടതിപ്പടി വരെയും പുല്ലിശ്ശേരി, ചങ്ങലീരി ഭാഗങ്ങളിലും ഭാഗികമായി വൈദ്യുതി തടസ്സപ്പെടുമെന്നു കെഎസ്ഇബി അധികൃതർ അറിയിച്ചു
അധ്യാപക ഒഴിവ്
ചിറ്റൂർ ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് (തമിഴ്) തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 27നു രാവിലെ 11നു സ്കൂളിൽ നടക്കും.
കൂടിക്കാഴ്ച ഇന്ന്
വണ്ടിത്താവളം ∙ നന്ദിയോട് ഗവ.
ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഇന്ന് കാലത്ത് 10ന് ഓഫിസിൽ കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ രേഖകൾ സഹിതം ഹാജരാകണമെന്നു പ്രധാനാധ്യാപിക അറിയിച്ചു.
മാർച്ച് നാളെ
കുഴൽമന്ദം∙ പഞ്ചായത്തിൽ ദുർഭരണമാണ് നടക്കുന്നതെന്നും കോൺഗ്രസ് – ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണെന്നും ആരോപിച്ച് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നാളെ രാവിലെ പത്തിനു കുഴൽമന്ദം പഞ്ചായത്ത് ഓഫിസിലേക്കു മാർച്ച് നടത്തും.
സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് ജില്ലാ നേതാക്കൾ പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]