
ഈരാറ്റുപേട്ട ∙ വിനോദ സഞ്ചാരകേന്ദ്രമായ ഇല്ലിക്കൽക്കല്ലിലെ കുടക്കല്ലുകളിലെ വിള്ളലുകൾ അപടകരമാണെന്നു പൊലീസ് ഇന്റലിജൻസ് വിഭാഗം ഇന്റലിജൻസ് എഡിജിപിക്കു റിപ്പോർട്ട് നൽകി. ദുരന്ത നിവാരണ അതോറിറ്റിയും മൈനിങ് ആൻഡ് ജിയോളി ഉദ്യോഗസ്ഥരും പരിശോധിക്കണമെന്ന ആവശ്യം താലൂക്ക് വികസന യോഗങ്ങളിൽ ഉയർന്നിരുന്നു.
സമിതിയംഗം പീറ്റർ പന്തലാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇതേത്തുടർന്നാണ് ഇപ്പോൾ പൊലീസ് ഇന്റലിജൻസ് വിഭാഗത്തിന്റെ നടപടി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മൈനിങ് ആൻഡ് ജിയോളജി വിഭാഗവും പരിശോധിക്കാൻ നിർദ്ദേശിച്ചെങ്കിലും റവന്യു വകുപ്പിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ല.
2,000 അടിക്കുമേൽ ഉയരത്തിലുള്ള കുടക്കല്ലിൽ ഉണ്ടായ വിള്ളലുകൾ മേഖലയിൽ ഏതാനും വർഷങ്ങളായി അനധികൃത പാറമടകളിൽനിന്ന് ഒട്ടേറെ ബ്ലസ്റ്ററിങ്ങുകൾ ഒരേ സമയത്ത് നടത്തിയതിനാലാണെന്നാണു പൊലീസ് നിഗമനം.
കല്ല് അപകടാവസ്ഥയിലാണെന്നു പഞ്ചായത്ത് പ്രസിഡന്റുമാരും മീനച്ചിൽ താലൂക്ക് വികസന സമിതിയോഗത്തിൽ പരാതിയുന്നയിച്ചിരുന്നു. തുടർന്ന് എംഎൽഎയുടെ ശ്രദ്ധയിലും പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. നേരിയ ഭൂചലനമോ മറ്റു പ്രകൃതിക്ഷോഭമോ സംഭവിച്ചാൽ വൻ ദുരന്തത്തിനു സാധ്യതയുണ്ട്. മേലടുക്കം, പഴുക്കാക്കാനം, മങ്കൊമ്പ് പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കണമെന്നാണു ജനകീയ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]