
പാങ്ങോട് ∙ മന്നാനിയ കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് പാങ്ങോട് എസ്ഐ ജെ.ജിനേഷ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ പോരാടാൻ സമൂഹത്തിന്റെ സമഗ്രമായ പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ ഡോ. എം.ഹാഷിം സ്വാഗതം പറഞ്ഞു.
സൂപ്രണ്ട് കടയ്ക്കൽ ജുനൈദ്, എൻഎസ്എസ് കോഓർഡിനേറ്റർ മുംതാസ് എസ്.എന്നിവർ സംസാരിച്ചു.
ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം അധ്യാപകൻ കെ. അഹമ്മദ് റംസി നന്ദി പറഞ്ഞു.
കോളജിലെ പൂർവ വിദ്യാർഥികളും നിലവിലെ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ടീമുകളാണ് പരസ്പരം മത്സരിച്ചത്. പൂർവ വിദ്യാർഥികളുടെ ടീം കപ്പ് നേടി.
വനിതാ അധ്യാപകർക്കും വിദ്യാർഥിനികൾക്കും ഷൂട്ടൗട്ട് മത്സരങ്ങളാണ് സംഘടിപ്പിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]