
മാവൂർ ∙ നായർകുഴി അങ്ങാടിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കിത്തുടങ്ങി. ഇതോടെ റോഡിനു വീതി കൂടും, അങ്ങാടിയിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകും.
ചാത്തമംഗലം നായർകുഴി അങ്ങാടിയിലെ കയ്യേറ്റം പൂർണമായി ഒഴിപ്പിച്ച ശേഷമേ കൂളിമാട്–കളൻതോട് റോഡ് നിർമാണ പ്രവൃത്തി നടത്താവൂ എന്നാവശ്യപ്പെട്ടു നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്നലെ റോഡ് പ്രവൃത്തി തടഞ്ഞു.
തുടർന്ന് പൊലീസ്, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, എക്സിക്യൂട്ടീവ് എൻജിനീയർ പി.ബി.ബൈജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജെ.ഷാനു, അസിസ്റ്റന്റ് എൻജിനീയർ ടി.എസ്.ഹൃദ്യ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാട്ടുകാരുമായി നടത്തിയ ചർച്ചയെ തുടർന്നു നേരത്തേ നടത്തിയ സർവേ പ്രകാരം റോഡരികു കയ്യേറി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അനുവാദം നൽകി. ഇതോടെ നിലവിൽ 8 മീറ്ററോളം വീതിയുള്ള നായർകുഴി ഭാഗത്തെ റോഡിനു 15 മീറ്റർ വീതിയുണ്ടാകും.
നായർകുഴി ഭാഗത്തെ അപകട
വളവും കയറ്റവും ഇല്ലാതാകും. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഭൂമി അതിർത്തി നിർണയിച്ചു കല്ലിടും.
12 മീറ്റർ വീതിയിലാണു 7 കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമിക്കുന്നത്. ഇതിൽ 7 മീറ്റർ ടാറിങ്ങും ഇരു ഭാഗങ്ങളിലും ഒന്നര മീറ്റർ വീതിയിൽ ഓടയും നടപ്പാതയും നിർമിക്കും.
ബസ് ബേ, തെരുവു വിളക്ക് എന്നിവയും സജ്ജമാക്കും. 32.68 കോടി രൂപയ്ക്കു പിടിഎസ് കമ്പനിയാണ് റോഡ് നിർമാണ പ്രവൃത്തി ഏറ്റെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]