കുമരകം ∙ വള്ളപ്പുരയിൽ വെള്ളം നിറഞ്ഞപ്പോൾ നടുവിലേപ്പറമ്പൻ ചുണ്ടൻ തനിയെ നീറ്റിലിറങ്ങി. 85 തുഴക്കാർ വന്നു ചുണ്ടൻ തള്ളി നീറ്റിലിറങ്ങുന്നത് ഇനി ഓർമയിൽ.
ചുണ്ടൻ നീരണിയുന്നതിന് ഇനി പമ്പും മോട്ടറും പ്രവർത്തിപ്പിക്കാനും വലിയ ഹോസ് തുറന്ന് ആറ്റിൽ നിന്ന് വെള്ളം വള്ളപ്പുരയിലേക്കു കയറ്റുന്നതിനും രണ്ടോ മൂന്നോ പേർ മാത്രം മതിയാകും.
നീരണയൽ ഇങ്ങനെ
ചീപ്പുങ്കൽ ആറ്റുതീരത്തോട് ചേർന്നാണു വള്ളപ്പുര. വള്ളപ്പുരയിലെ ഹോസ് തുറന്ന് ആറ്റിൽനിന്ന് വെള്ളം ചുണ്ടൻ ഇരിക്കുന്ന വള്ളപ്പുരയിലേയ്ക്ക് കയറ്റും.
ആറ്റിലെ വെള്ളത്തിന്റെ നിരപ്പു വരെ വെള്ളം കയറിക്കഴിഞ്ഞ് ഹോസ് ഉയർത്തിവയ്ക്കും. തുടർന്നു മോട്ടറും പമ്പും ഉപയോഗിച്ചു വീണ്ടും വള്ളപ്പുരയിലേയ്ക്ക് വെള്ളം കയറ്റിനിറയ്ക്കും.ചുണ്ടന്റെ നാലുവശവും ഭിത്തികെട്ടി ഉയർത്തിയിരിക്കുകയാണ്.
ഈ അറയ്ക്കുള്ളിലാണ് ചുണ്ടൻ.
ഒരാൾ താഴ്ചയിലേറെയുള്ള അറയിൽ വെള്ളം നിറയുന്നതോടെ ചുണ്ടൻ ഉയർത്തി വച്ചിരിക്കുന്ന പടങ്ങ് മാറുകയും ചുണ്ടൻവെള്ളത്തിനു മീതെയാകുകയും ചെയ്യും. വെള്ളം കെട്ടി നിർത്തിയിരിക്കുന്ന ഷട്ടർ തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കുന്നതോടെ ചുണ്ടൻ തനിയെ ആറ്റിലേക്ക് ഇറങ്ങും.
കരയ്ക്ക് കയറ്റാനും വെള്ളം നിറയ്ക്കും
ചുണ്ടൻ വള്ളപ്പുരയയിലേയ്ക്ക് കയറ്റുമ്പോഴും അറയ്ക്കുള്ളിൽ ആദ്യം ആറ്റിലെ നിരപ്പിൽ വെള്ളം നിറച്ച ശേഷം ചുണ്ടൻ അറയ്ക്കുള്ളിൽ കയറ്റും.
ഷട്ടർ അടച്ച ശേഷം മോട്ടർ ഉപയോഗിച്ചു വെള്ളം നിറച്ചു ചുണ്ടൻ ഉയർത്തി പടങ്ങിൽ കയറ്റും. വെള്ളം തുറന്നു വിടും. നേരത്തേ തുഴക്കാർ എത്തി ഇരുവശങ്ങളിലുംനിന്ന് ചുണ്ടൻ ഉന്തി വെള്ളത്തിലേക്ക് ഇറക്കുകയായിരുന്നു പതിവ്. കയറ്റുമ്പോഴും തുഴക്കാർ വേണമായിരുന്നു.
23 ലക്ഷം രൂപ ചെലവഴിച്ചാണു ചുണ്ടൻ ഇറക്കുന്നതിനു സംവിധാനം ഒരുക്കിയതെന്ന് ഉടമ ജിഫി നടുവിലേപ്പറമ്പിൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]