
കൊടുങ്ങൂർ ∙ വാഴൂർ പഞ്ചായത്തിന്റെ അപകടാവസ്ഥയിലായ പഴയ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചു മാറ്റുന്നതിന് മൂല്യനിർണയം നടത്തി. 3 നില കെട്ടിടം പൊളിക്കാൻ 4 ലക്ഷം രൂപയോളം ചെലവുവരും.
പൊളിക്കുമ്പോൾ 2 ലക്ഷം രൂപ വില വരുന്ന സാമഗ്രികൾ ലഭിക്കും. ബാക്കി തുക പഞ്ചായത്ത് കരാറുകാരനു നൽകേണ്ടിവരും.
കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റി പദ്ധതിക്ക് അംഗീകാരം നൽകി. പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം തയാറാക്കിയ വിശദമായ റിപ്പോർട്ടും എസ്റ്റിമേറ്റും പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ വഴി തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയയ്ക്കും.
അവിടെനിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ ചെയ്തു പൊളിക്കൽ നടപടി തുടങ്ങും.
കടകൾ ഒഴിയാൻ നോട്ടിസ്
ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന 6 കടകൾ ഒഴിയാൻ നോട്ടിസ് നൽകിയിരുന്നു. 5 കടകൾ ഒഴിഞ്ഞു.
ബാക്കിയുള്ള ഒരെണ്ണം അടുത്ത ദിവസം മാറും.
30 വർഷം പഴക്കം
30 വർഷം മുൻപ് നിർമിച്ച 3 നില ഷോപ്പിങ് കോംപ്ലക്സിന്റെ മുകളിലെ നിലയിൽ ചോർച്ച ഉണ്ടായി കോൺക്രീറ്റ് അടർന്നു വീഴാൻ തുടങ്ങിയിരുന്നു. ഇതോടെ 8 വർഷം മുൻപ് കെട്ടിടം അറ്റകുറ്റപ്പണി നടത്താൻ 15 ലക്ഷം രൂപ വകയിരുത്തി കരാർ നൽകി.
എൻജിനീയറിങ് വിഭാഗം കെട്ടിടം പൊളിച്ചു മാറ്റണമെന്നു നിർദേശിച്ചതോടെ പദ്ധതി നടന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]