
തോട്ടം തൊഴിലാളി ക്ഷേമപദ്ധതി കുടിശിക അടയ്ക്കാൻ അവസരം:
കോട്ടയം ∙ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്കും തൊഴിലുടമകൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും റബർ ബോർഡ് മുഖേന സ്കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി അടയ്ക്കാൻ അവസരം.
6 മാസം വരെയുള്ള കാലയളവിൽ 3 ഗഡുക്കളായി അടയ്ക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ഫോൺ: 0468 2223069, 8547655319.
ഐടിഐ സീറ്റൊഴിവ്
കടുത്തുരുത്തി∙ മേരിമാതാ ഐടിഐയിൽ കേന്ദ്ര സർക്കാർ അംഗീകാരമുള്ള എൻസിവിടി സർട്ടിഫിക്കറ്റ് കോഴ്സുകളായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, പ്ലമർ, ഇലക്ട്രിഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ എന്നീ ട്രേഡുകളിൽ സീറ്റുകൾ ഒഴിവുണ്ട്.
പ്രവേശനം ആഗ്രഹിക്കുന്നവർ ബന്ധപ്പെടണം ഫോൺ: 82816 65309, 89215 66061.
സ്പോട്ട് അഡ്മിഷൻ
പാലാ ∙ ഗവ. പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രി ഡിപ്ലോമ, വർക്കിങ് പ്രഫഷനൽ ഡിപ്ലോമ, 3 വർഷ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.
25 മുതൽ 30 വരെ തീയതികളിലാണ് സ്പോട്ട് അഡ്മിഷൻ. ദിവസവും രാവിലെ 9 മുതൽ 10 വരെയാണ് റജിസ്ട്രേഷൻ.
ഫോൺ: 04822-200802. വെബ്സൈറ്റ്: polyadmission.org
നേത്ര പരിശോധനാ ക്യാംപ് ഇന്ന്
കുറവിലങ്ങാട് ∙ പഞ്ചായത്ത്, തെള്ളകം അഹല്യ കണ്ണാശുപത്രി എന്നിവയുടെ നേതൃത്വത്തിൽ ഇന്നു 10നു പഞ്ചായത്ത് ഹാളിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും.സൗജന്യ പരിശോധനകളും തുടർ ചികിത്സാ സൗകര്യവും ലഭ്യമാണ്. ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമാണെന്നും കാർഡില്ലാത്തവർക്കു മിതമായ നിരക്ക് ഈടാക്കി ശസ്ത്രക്രിയ നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
അധ്യാപക ഒഴിവ്
കങ്ങഴ ∙ മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ എച്ച്എസ്എസ്ടി ബോട്ടണി താൽക്കാലിക (ദിവസ വേതനം) ഒഴിവിലേക്ക് സെപ്റ്റംബർ 8ന് രാവിലെ 9ന് അഭിമുഖം നടത്തും.
ഫോൺ: 9446196280.
സ്പോട് അഡ്മിഷൻ
കോട്ടയം ∙ കെൽട്രോണിന്റെ നോളജ് സെന്ററിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജീസ്, പ്രഫഷനൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകളിൽ സ്പോട് അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 9605404811
വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ മാളിയേക്കൽപടി, സാംസ്കാരിക നിലയം, ഫ്രണ്ട്സ് ലൈബ്രറി, മേഴ്സി ഹോം, രേവതിപ്പടി, വെങ്കോട്ട ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും കൈലാത്തുപടി, ആഞ്ഞിലിപ്പടി, ഡീലക്സ്പടി, പീടികപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ കാവനാടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തീക്കോയി ∙ കുളത്തുങ്കൽ, വേലത്തുശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ തൂത്തൂട്ടി, തൂത്തൂട്ടി ചർച്ച്, കാമറ്റം, ഹീറോ കോട്ടിങ്, ഈപ്പൻസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ∙ പത്താഴക്കുഴി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ∙ കാരാണി, കൊല്ലക്കൊമ്പ്, ഗിരിദീപം, സോളമൻ, പോർട്ടിക്കോ, കാർത്തികപ്പള്ളി, ലൈഫ് മിഷൻ, പള്ളിക്കുന്ന്, ജയ്ക്കോ, ഇഎസ്ഐ, മുള്ളുവേലിപ്പടി, കെഡബ്ല്യുഎ, കംപോസ്റ്റ്, വല്യൂഴം, എംഐ എസ്റ്റേറ്റ്, കാലായിപ്പടി, മാധവൻപടി, മിൽമ, ഗുഡ് എർത്ത് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അയ്മനം ∙ പാണ്ഡവം, അഞ്ചേരി, ഇരവീശ്വരം, സൗഹൃദക്കവല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മീനടം ∙ ക്രീപ് മിൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ ഒന്നു വരെയും കങ്ങഴക്കുന്ന്, പമ്പൂർ കവല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഒന്നു മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. പാലാ ∙ പയപ്പാർ, മുണ്ടാങ്കൽ, കാനാട്ടുപാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
സ്റ്റേജ് പൊളിക്കാൻ ലേലം 23ന്
വൈക്കം ∙ ടിവിപുരം ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ കാലപ്പഴക്കം ചെന്ന സ്റ്റേജ് നിയമ വ്യവസ്ഥകൾക്കു വിധേയമായി പൊളിച്ചു നീക്കുന്നതിനുള്ള ലേലം 23നു രാവിലെ 11നു സ്കൂളിൽ നടക്കും.
ബിഎസ്എൻഎൽ പോർട്ടിങ് മേള
വൈക്കം ∙ വൈക്കം ബിഎസ്എൻഎൽ എക്സ്ചേഞ്ചിൽ പോർട്ടിങ് മേള തുടങ്ങി. മറ്റു കമ്പനികളുടെ മൊബൈൽ കണക്ഷൻ ഉള്ളവർക്ക് നമ്പർ മാറാതെ തന്നെ ബിഎസ്എൻഎലിലേക്ക് ഒരു രൂപ മുടക്കി പോർട്ട് ചെയ്യാം.
അങ്ങനെ മാറുമ്പോൾ ഒരു മാസത്തേക്കു പരിധി ഇല്ലാതെ വിളിക്കാനാകും. ദിവസം 2 ജിബി ഡേറ്റയും സൗജന്യമായി ലഭിക്കും.
ഇതിനായി ആധാർ നമ്പർ കൊണ്ടുവരണം. കൂടാതെ ബിഎസ്എൻഎൽ ഹൈസ്പീഡ് ഫൈബർ ഇന്റർനെറ്റ് കണക്ഷനിലെ പുതിയ പ്ലാനുകളെ പറ്റി അറിയുവാനും കണക്ഷൻ ബുക്ക് ചെയ്യാനും അവസരം ഉണ്ടായിരിക്കും.
ഫോൺ: 75884 42275. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]