ബെയ്റൂട്ട് ∙ ഭീകരസംഘടനയായ മുതിർന്ന നേതാവിനെ സിറിയയിൽ നിന്ന് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന പിടികൂടി. തുർക്കി അതിർത്തിയോടു ചേർന്ന് ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചു നടത്തിയ സൈനികനീക്കത്തിലാണ് ഇറാഖ് സ്വദേശിയായ ഐഎസ് കമാൻഡർ അബൂ ഹഫ്സ് അൽ ഖുറൈഷി പിടിയിലായത്.
മറ്റൊരു ഇറാഖ് സ്വദേശി സലാഹ് നൂമാൻ കൊല്ലപ്പെടുകയും ചെയ്തു.
രണ്ടു വർഷം മുൻപ് ഐഎസ് തലവൻ അബൂ ഹുസൈൻ അൽ ഖുറൈഷി കൊല്ലപ്പെട്ടതിനു പിന്നാലെ അബൂ ഹഫ്സ് അൽ ഖുറൈഷി എന്നയാളെ പിൻഗാമിയായി ഐഎസ് അവരോധിച്ചതായി വാർത്തകളുണ്ടായിരുന്നെങ്കിലും ഇപ്പോൾ പിടിയിലായത് അതേ നേതാവ് തന്നെയാണോ എന്നതിനു സ്ഥിരീകരണമില്ല. ബ്രിട്ടനിലെ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
വിശദാംശങ്ങൾ യുഎസ് സേന സ്ഥിരീകരിച്ചിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]