
കോഴിക്കോട് ∙ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഹരിയാന സ്റ്റേറ്റ് ബ്രാഞ്ച് കുരുക്ഷേത്രയിൽ സംഘടിപ്പിക്കുന്ന യൂത്ത് റെഡ് ക്രോസ് വൊളന്റിയർമാരുടെ സപ്തദിന ദേശീയ ക്യാംപിൽ പങ്കെടുക്കുന്ന കേരള ടീമിന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി.
ഈ മാസം 22 മുതൽ 28 വരെ നടക്കുന്ന ദേശീയ ക്യാംപിൽ ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒൻപതു പേർ ഉൾപ്പെടെ കേരളത്തിൽനിന്ന് 21 യൂത്ത് റെഡ് ക്രോസ് വൊളന്റിയർമാരാണ് പ്രോഗ്രാം ഓഫിസർ പി.മുജീബ് റഹ്മാന്റെയും ടീം ലീഡർ കെ.അലോക് നാഥിന്റെയും നേതൃത്വത്തിൽ ക്യാംപിൽ പങ്കെടുക്കുന്നത്.
റെഡ് ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ, വൈസ് ചെയർമാൻ ഷാൻ കട്ടിപ്പാറ, ടി.എ. അശോകൻ, യൂത്ത് റെഡ് ക്രോസ് കോഓർഡിനേറ്റർ ആർ.സി.ബിജിത്ത്, അജിത അഴകത്തില്ലത്ത്, അരങ്ങിൽ ഗിരീഷ് കുമാർ, സലിം പുല്ലടി, പി.ഉവൈസ് എന്നിവർ യാത്രയയപ്പിന് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]