
കോഴിക്കോട് ∙ അർജന്റീന താരം ലയണൽ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെങ്കിലും ആ തുക മുടക്കി കേരളത്തിൽ തന്നെ മെസ്സിമാരെ സൃഷ്ടിക്കാനാകണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിന്റെ 2024-2025 അധ്യയന വർഷത്തെ മാഗസിൻ ‘പടർപ്പുകൾ’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
150 കോടി മുടക്കി മെസ്സിയെ കൊണ്ടുവരുന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ടത് ഇവിടത്തെ കായിക രംഗം വികസിപ്പിക്കുന്നതിനാണ്.
അതിലൂടെ കൂടുതൽ മെസ്സിമാരെ കേരളത്തിൽ സൃഷ്ടിക്കാൻ സാധിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രിൻസിപ്പൽ പ്രഫ.
ഡി.സാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മാഗസിൻ എഡിറ്റർ ക്രിസ്റ്റി അലക്സ് വർഗീസ്, ഡോ. അഖിൽ ആർ.
കൃഷ്ണൻ, അനുരാധ, സ്റ്റുഡന്റ് എഡിറ്റർ അശ്വതി തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]