പഴയങ്ങാടി ∙ ഏഴോം പഞ്ചായത്തിലെ കൈപ്പാട് പ്രദേശമായ കോട്ടുമണൽ ഭാഗത്തു വ്യാപകമായി കണ്ടൽക്കാടുകൾ നശിപ്പിച്ചു കൈപ്പാട് നികത്തുന്നതായി പരാതി. കെട്ടിടാവശിഷ്ടങ്ങൾ ഉൾപ്പെടെയാണു കൈപ്പാട് നികത്താൻ ഉപയോഗിക്കുത്.
കോട്ടുമണൽ ഭാഗത്തു കഴിഞ്ഞമാസവും സമാനമായ രീതിയിൽ കൈപ്പാട് നികത്തിയിരുന്നു. ഇതിനു സമീപത്താണു വീണ്ടും അരയേക്കറോളം ഭാഗത്തു കൈപ്പാട് നികത്തിയത്.
ഇടയ്ക്കിടെ ചരൽ മണ്ണും കെട്ടിടാവശിഷ്ടങ്ങളും കൊണ്ടുവന്നു തള്ളി ഏക്കർ കണക്കിനു കൈപ്പാട് നികത്തുന്നത് ഇവിടെ വ്യാപകമാണ്.
ജില്ലയുടെ നെല്ലറയായ ഏഴോത്തു സമീപകാലങ്ങളിലായി വ്യാപകമായി കൈപ്പാട് നികത്തുന്നുണ്ടെന്നാണു നാട്ടുകാരുടെ പരാതി. ബന്ധപ്പെട്ട അധികൃതർ വേണ്ട
നടപടി സ്വീകരിച്ചില്ലെങ്കിൽ കൈപ്പാട് നികത്തുന്നതു കൂടുമെന്നാണ് ആക്ഷേപം. കഴിഞ്ഞമാസം കോട്ടുമണലിൽ കൈപ്പാട് നികത്തിയത് മലയാള മനോരമ വാർത്ത നൽകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]